മാപ്പ്‌ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

image (3)ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ 35-മത്‌ ഓണാഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്‌റ്റംബര്‍ ആറിന്‌ ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ 4 മണി വരെ ഫിലാഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (10197 Northeast Ave, Philadelphia, PA 19116) വെച്ച്‌ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പഞ്ചവാദ്യമേളങ്ങളും താലപ്പൊലിയേന്തിയ യുവതികളുടെ അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും, വിഭവസമൃദ്ധമായ ഓണസദ്യയും, വിവിധ കേരളത്തനിമയുള്ള കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു DSC Phd, ഫ്‌ളോറിഡയില്‍ നിന്നും ആനന്ദന്‍ നിരവേല്‍ (ഫോമാ ഇലക്‌ടഡ്‌ പ്രസിഡന്റ്‌ 2015-16), കേരളത്തില്‍ നിന്നും ഷാജി കറ്റാനം (ആലപ്പുഴ ഡി.സി.സി സെക്രട്ടറി), രാജു മൈലപ്ര (ന്യൂയോര്‍ക്ക്‌), റവ.ഫാ. ജേക്കബ്‌ ജോണ്‍ എന്നിവരെ കൂടാതെ ട്രൈസ്റ്റേറ്റ്‌ ഏരിയയില്‍ നിന്നുള്ള എല്ലാ മലയാളി സംഘടനാ നേതാക്കളും ഈ പരിപാടിയില്‍ സംബന്ധിക്കുന്നതാണ്‌.

ആര്‍ട്‌സ്‌ ചെയര്‍പേഴ്‌സണ്‍ സോയാ നായരുടെ നേതൃത്വത്തില്‍ കേരളത്തിന്റെ തനതായ തിരുവാതിരകളി, ഓട്ടന്‍തുള്ളല്‍, ഓണപ്പാട്ടുകള്‍, ഫിലാഡല്‍ഫിയയിലെ പ്രമുഖ നൃത്തസംഘങ്ങളുടെ നൃത്തവിരുന്നും ഉള്‍ക്കൊള്ളുന്ന കലാപരിപാടികളുടെ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

അതിമനോഹരമായി കേരളത്തില്‍ നിന്നും അച്ചടിച്ചു തയാറാക്കിയ സുവനീര്‍, അവാര്‍ഡ്‌ സെറിമണി എന്നിവ ഈവര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടുന്നു. പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിപുലമായ കമ്മിറ്റി വളരെയധികം ആത്മാര്‍ത്ഥതയോടുകൂടി ഓണാഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

തുമ്പയും മുക്കുറ്റിയും ചെത്തിയും മന്ദാരവും പൂക്കളത്തില്‍ അണിചേരുവാന്‍ കാത്തുനില്‍ക്കുന്ന ഈ പൊന്നോണ മാസത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഓണാഘോഷപരിപാടികളിലേക്ക്‌ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), തോമസ്‌ എം. ജോര്‍ജ്‌ (215 620 0323), ജോണ്‍സണ്‍ മാത്യു (215 740 9486), ഷാജി ജോസഫ്‌ (267 372 2521), ഐപ്‌ ഉമ്മന്‍ മാരേട്ട്‌ (267 688 4500), സോയ നായര്‍ (267 229 9449).

Print Friendly, PDF & Email

Leave a Comment