കരാര്‍ തൊഴിലാളികള്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് വൈദ്യുതി ബോര്‍ഡിന്‍െറ ഉത്തരവാദിത്തം

KSEB_തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ കരാര്‍ തൊഴിലാളികള്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് വൈദ്യുതി ബോര്‍ഡിന്‍െറ ഉത്തരവാദിത്തമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി. എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം കരാറുകാരന്‍െറ കീഴിലുള്ള ജോലിക്കാര്‍ക്ക് അപകടം ഉണ്ടായാലും കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമാണെങ്കില്‍ തന്നെ നഷ്ടപരിഹാരം കെട്ടിവെക്കാന്‍ പ്രിന്‍സിപ്പല്‍ എംപ്ലോയറായ കെ.എസ്.ഇ.ബിക്ക് ബാധ്യതയുണ്ട്. തൊഴിലാളികള്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ലൈന്‍ ഓഫാക്കാതെയോ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാതെയോ ജോലി ചെയ്താല്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജോലിക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വൈദ്യുതി ലൈനിലെ ജോലിക്കിടയില്‍ 318 ജീവനക്കാര്‍ മരിച്ചു. മരിച്ചവരില്‍ 152 സ്ഥിരം ജീവനക്കാരും 156 കരാര്‍ ജീവനക്കാരുമുണ്ട്. 99 ശതമാനം സ്ഥിരം ജീവനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. 60 ഓളം കരാര്‍ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇതില്‍ 260 ജീവനുകള്‍ പൊലിഞ്ഞത് വൈദ്യുതാഘാതമേറ്റാണ്. അപകടങ്ങള്‍ കാരണം 15 കോടിയുടെ നഷ്ടം വൈദ്യുതി ബോര്‍ഡിന് ഉണ്ടായിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News