പൊലീസ് മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി

suprimcourtന്യൂഡല്‍ഹി: എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ ശിപാര്‍ശ. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. പൊലീസ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തരുതെന്നും പകരം വാര്‍ത്താകുറിപ്പുകള്‍ ഇറക്കണമെന്നും അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്തു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പി.യു.സി.എല്‍ (പീപ്ള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഗോപാല്‍ ശങ്കരനാരായണനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

പൊലീസിലെ തെരഞ്ഞെടുക്കപ്പെട്ട വക്താക്കള്‍ മാത്രമേ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടുള്ളൂ. അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ അതത് ഘട്ടങ്ങളില്‍ മാത്രം പുറത്തുവിടണം. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ അനാവശ്യമായി വെളിപ്പെടുത്താന്‍ പാടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തരുത് തുടങ്ങിയവയാണ് അമിക്കസ് ക്യൂറിയുടെ ശിപാര്‍ശകള്‍. ശിപാര്‍ശകള്‍ പരിഗണിച്ചാവും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News