ഗായത്രി മിസ് കേരള

gayathri-sureshആലപ്പുഴ: റിലയന്‍സ് ട്രെന്‍ഡ്സ് മിസ് കേരള സൗന്ദര്യമത്സരത്തില്‍ മലയാളി സുന്ദരിയായി തൃശൂരില്‍നിന്നുള്ള ഗായത്രി ആര്‍. സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ വിജയ കെയിംലോട്ട് ഹോട്ടല്‍ ആന്‍ഡ് ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം കൊഞ്ജിത ജോണും മൂന്നാം സ്ഥാനം ജനിത തോമസും കരസ്ഥമാക്കി.

വിവിധ മേഖലകളില്‍നിന്നുള്ള സെലിബ്രിറ്റികളും പ്രമുഖരും ഫിനാലെയില്‍ വിധികര്‍ത്താക്കളായി എത്തി. കേരളത്തിനകത്തും പുറത്തുംനിന്നുമായി 22 മലയാളികള്‍ പങ്കെടുത്ത മത്സരം നാലു മണിക്കൂര്‍ നീണ്ടു.മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ അവസാനമത്തെിയ അഞ്ചു പേരില്‍നിന്നാണ് ഗായത്രി കിരീടമണിഞ്ഞത്. ഗായത്രി (22) സൗത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment