Flash News

ഉത്രാട കാഴ്ചക്കുല സമര്‍പ്പണം ശനിയാഴ്ച

September 5, 2014 , സ്വന്തം ലേഖകന്‍

guruvayur kazhchakula

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം ശനിയാഴ്ച. രാവിലെ ശീവേലിക്കുശേഷം ഏഴോടെ മേല്‍ശാന്തി പഴയത്ത് സതീശന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും. കൊടിമരച്ചുവട്ടില്‍ അരിമാവ് അണിഞ്ഞ നാക്കിലയിലാണ് കാഴ്ചക്കുല സമര്‍പ്പിക്കുക. തുടര്‍ന്ന് ദേവസ്വം ഭരണസമിതി അംഗങ്ങള്‍ കാഴ്ചക്കുല സമര്‍പ്പിക്കും. പിന്നീട് ഭക്തരുടെ ഊഴമാണ്. രാത്രി അത്താഴപൂജ കഴിഞ്ഞ് നട അടക്കുന്നതുവരെ കാഴ്ചക്കുല സമര്‍പ്പണം തുടരും.

വ്യാഴാഴ്ച തന്നെ കാഴ്ചക്കുലകള്‍ ക്ഷേത്രപരിസരത്ത് എത്താന്‍ തുടങ്ങി. സമര്‍പ്പിക്കുന്ന പഴക്കുലകളില്‍ ഒരുഭാഗം തിരുവോണനാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന സദ്യക്ക് പഴപ്രഥമനായി ഉപയോഗിക്കും. ഒരുഭാഗം ദേവസ്വത്തിലെ ആനകള്‍ക്കുള്ളതാണ്. ശേഷിക്കുന്ന കുലകള്‍ ലേലം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top