Flash News

ഗവര്‍ണറുടെ സത്യപ്രതിഞ്ജാചടങ്ങ് വിവാദത്തില്‍

September 6, 2014 , സ്വന്തം ലേഖകന്‍

21646_607841തിരുവനന്തപുരം: പി. സദാശിവം സംസ്ഥാന ഗവര്‍ണറായി ചുമതലയേറ്റ ചടങ്ങ് വിവാദത്തിലായി. പ്രതിപക്ഷത്തുനിന്ന് ആരും ചടങ്ങിന് എത്തിയില്ല. ബി.ജെ.പി നേതാക്കളും സത്യപ്രതിജ്ഞാചടങ്ങിനത്തെിയില്ല. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന് ക്ഷണക്കത്തും നല്‍കിയിരുന്നു. ക്ഷണക്കത്ത് വി.എസിന്‍െറ ഓഫിസ് ഒപ്പിട്ട് വാങ്ങിയിരുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാല്‍, സത്യപ്രതിജ്ഞാചടങ്ങിലേക്ക് ആരും ക്ഷണിച്ചില്ളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിക്കാന്‍ ഉത്തരവാദിത്തം കാണിക്കാതിരുന്നശേഷം സര്‍ക്കാര്‍ വസ്തുതാവിരുദ്ധ പ്രസ്താവന നടത്തുന്നത് അപലപനീയമാണെന്ന് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗവര്‍ണറുടെ സത്യപ്രതിജ്ഞ പ്രധാന ചടങ്ങാണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് ഇത് നടത്തുന്നതിന്‍െറ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. ഈ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഇതില്‍നിന്ന് തടിതപ്പാനാണ് വസ്തുതാവിരുദ്ധമായ പത്രക്കുറിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. നിയുക്ത ഗവര്‍ണറെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനുള്ള കാര്‍ പാസ് മാത്രമാണ് വ്യാഴാഴ്ച വൈകീട്ട് നാലരക്ക് പ്രതിപക്ഷനേതാവിന്‍െറ ഓഫിസില്‍ പ്യൂണ്‍ വഴി എത്തിച്ചത്. സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവിനെയോ പ്രൈവറ്റ് സെക്രട്ടറിയെയോ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ല. സര്‍ക്കാറിന്‍െറ കുറ്റകരമായ ഈ വീഴ്ച സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും വി.എസ് പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, ഷിബു ബേബിജോണ്‍, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, മേയര്‍ അഡ്വ. കെ. ചന്ദ്രിക, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം, മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി, ജ. സദാശിവത്തിന്‍െറ പത്നി സരസ്വതി, ഉന്നതോദ്യോഗസ്ഥര്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യമായാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗവര്‍ണറാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top