മഴക്കെടുതി: ജമ്മു കശ്മീരിന് 1000 കോടി കേന്ദ്രസഹായം

 

 

Jammu-Kashmir2ജമ്മു: മഴക്കെടുതികളില്‍ 160 പേര്‍ മരിച്ച ജമ്മു കശ്മീരിന് പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിരൂപയുടെ പ്രത്യേക കേന്ദ്രസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പ്രഖ്യാപിച്ച രണ്ടുലക്ഷം വീതം നഷ്ടപരിഹാരത്തിനും ഗുരുതരമായ പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ച 50,000 രൂപവീതമുള്ള അടിയന്തര സഹായത്തിനും പുറമെയാണിത്.

ജമ്മു കശ്മീരിലേത് ദേശീയ ദുരന്തമാണെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. പാക് അധീന കശ്മീരില്‍ വെള്ളപ്പൊക്കംമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും ഇന്ത്യ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആര്‍ക്കും സഹായം നല്‍കുന്നതില്‍ ഇന്ത്യയ്ക്ക് മടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ജമ്മുവില്‍ ഉന്നതതല യോഗം ചേര്‍ന്നു. നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. ജമ്മു കശ്മീരീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിങ്, കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കശ്മീരില്‍ എത്തിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment