കടല്‍ക്കൊല കേസ്: നാവികന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്‌

 

italian-marinersന്യൂഡല്‍ഹി: പക്ഷാഘാതത്തെത്തുടര്‍ന്ന് ആസ്പത്രിയിലായ കടല്‍ക്കൊല കേസിലെ പ്രതി ലാത്തോറെ മാസിമിലിയാനോയുടെ ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് രണ്ട് മാസത്തേക്ക് തന്നെ ഇറ്റലിയിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് ലാത്തോറെ മാസിമിലിയാനോ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നാവികന്റെ ആവശ്യത്തിന്മേലുള്ള സര്‍ക്കാര്‍ നിലപാട് വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ അധ്യക്ഷതയിലുള്ള ബഞ്ച് സര്‍ക്കാരിന് നോട്ടിസയച്ചത്. രോഗബാധിതനായതിനെത്തുടര്‍ന്ന് അടുത്ത രണ്ടാഴ്ചത്തേക്ക് പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതില്‍ നിന്ന് കോടതി ഇയാള്‍ക്ക് ഒഴിവ് നല്‍കിയിട്ടുണ്ട്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Related News

Leave a Comment