ഡാളസില്‍ 3V പ്രൊഡക്‌ഷന്‍സ് ഒരുക്കുന്ന “സായന്തനം” നാടകം ഒക്ടോബര്‍ 11-ന്

sayanഡാളസ്: 3V പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച ജീവിതസ്പര്‍ശിയായ കുടുംബ നാടകം “സായന്തനം” ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ കലാകാരന്മാര്‍ അരങ്ങത്തെത്തിക്കുന്നു.

ചാര്‍ലി അങ്ങാടിശ്ശേരിയുടെ സം‌വിധാനമികവില്‍ അനുഗ്രഹീത കലാകാരങ്കാര്‍ ഒരുക്കുന്ന ഈ കലാസദ്യ ഒക്ടോബര്‍ 11-ന് വൈകീട്ട് ഗാര്‍ലാന്റ് സെന്റ് തോമസ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

ഈ നാടകത്തിലൂടെ ആധുനിക കുടുംബ ബന്ധങ്ങളുടെ ശിഥിലവും മാതാപിതാക്കളുടെ അനാഥത്വവും ആനുകാലിക ഭാഷയില്‍ നാടകകൃത്ത് ഏറ്റവും ഭംഗിയായിത്തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. അതിന്റെ ആത്മസത്തഃ ഒട്ടും ചോരാതെ രംഗത്തെത്തിക്കുന്നത് വിവിധ നാടകങ്ങളില്‍ അഭിനയിച്ച് മികവു തെളിയിച്ച ഡാളസിലെ കലാകാരന്മാരാണ്. മുഖ്യ കഥാപാത്രങ്ങളായി കോന്നിയൂര്‍ ജെയിംസും മീനാ നിബുവും എത്തുമ്പോള്‍, അവരോടൊപ്പം രംഗത്തെത്തുന്നത് സെബാസ്റ്റ്യന്‍ മാണി, ലിസമ്മ സേവ്യര്‍, ഷാജി വേണാട്ട്, ജിജി ആറാം‌ചേരില്‍, ബെന്നി മറ്റക്കര, ചാര്‍ലി അങ്ങാടിശ്ശേരില്‍, വില്യംസ് എന്നിവരാണ്.

ഈ നാടകത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിന്‍സെന്റ്, യൂജീന്‍ ടീം ആണ്. ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് അനിയന്‍ കുഞ്ഞ്.

ഈ നൃത്തസംഗീത നാടകം കലാസ്നേഹികളെ രണ്ടര മണിക്കൂര്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ പിടിച്ചുനിര്‍ത്തും എന്നത് തീര്‍ച്ചയാണ്.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും: സെബാസ്റ്റ്യന്‍ മാണി 817 800 1682, കോന്നിയൂര്‍ ജെയിംസ് 214 564 6544, ചാര്‍ലി അങ്ങാടിശ്ശേരില്‍ 817 296 8255.

Print Friendly, PDF & Email

Leave a Comment