പശ്ചിമഘട്ടം: പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിക്കും

 

gadgilന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വനം-പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ട്രൈബ്യൂണലിന്റെ നടപടികളെ കേന്ദ്രം തമാശയായാണ് കാണുന്നതെന്നും സര്‍ക്കാരിന്റെ അയഞ്ഞ നിലപാട് അംഗീകരിക്കാനാവില്ലെന്നും കുറ്റപ്പെടുത്തിയ ട്രൈബ്യൂണല്‍, പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല പ്രദേശങ്ങളെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് സെക്രട്ടറി തന്നെ സത്യവാങ്മൂലം നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വേണ്ടെന്നും, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പരിഗണിക്കുന്നതെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment