ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കില്ല -കേന്ദ്രം

ipr-policy-on-the-cards-to-protect-national-interests-says-nirmala-sitharamanന്യൂഡല്‍ഹി: ബഹു ബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍. യു.പി.എ സര്‍ക്കാര്‍ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് 51 ശതമാനം എഫ്.ഡി.ഐ അനുവദിച്ചിരുന്നു. ഈ നയത്തെ ബി.ജെ.പി എതിര്‍ത്തിരുന്നു. രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ദോഷം ചെയ്യുമെന്നതു കൊണ്ടാണിത്.

കഴിഞ്ഞ സര്‍ക്കാര്‍ ബ്രിട്ടനിലെ ടെസ്കോയുടെ അപേക്ഷ മാത്രമാണ് അംഗീകരിച്ചത്. മള്‍ട്ടി ബ്രാന്‍ഡില്‍ എഫ്.ഡി.ഐ അനുവദിക്കാന്‍ അപേക്ഷയൊന്നും സര്‍ക്കാറിന്‍െറ മുമ്പിലില്ലെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം, കഴിഞ്ഞ സര്‍ക്കാറിന്‍െറ തീരുമാനം ഇനിയും എടുത്തുകളഞ്ഞിട്ടുമില്ല. പേറ്റന്‍റ്, ട്രേഡ്മാര്‍ക്ക്, ഡിസൈന്‍, പകര്‍പ്പവകാശം തുടങ്ങിയവ ഉള്‍പ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന്‍െറ കാര്യത്തില്‍ ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വ്യക്തമായ നയം കൊണ്ടുവരും. നിലവില്‍ സര്‍ക്കാറിനൊരു നയവ്യക്തത ഇല്ലാത്തത് നമ്മുടെ പൈതൃക സ്വത്ത് കൈമോശം വരുന്നതിന് ഇടവരുത്തും. ഒന്നര വര്‍ഷം കൊണ്ട് അന്തിമ നയം തയാറാക്കും. നാലു മാസത്തിനകം പൊതുജനങ്ങളുടെ അഭിപ്രായം തേടി കരടു നയം പ്രസിദ്ധപ്പെടുത്തും.

ബൗദ്ധികസ്വത്തവകാശ സംരക്ഷണത്തിന് വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക സമിതി രൂപവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഈ മേഖലയില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി നടപടികള്‍ സ്വീകരിക്കുന്നതിന് ഇത്തരമൊരു ക്രമീകരണം സഹായിക്കും. വ്യവസായികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനും, അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, നിലവിലെ തൊഴില്‍ നിയമങ്ങളില്‍ ഉദാരത വരുത്താതെ പറ്റില്ളെന്ന് തൊഴില്‍ മന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment