നാളെ ഓട്ടോ – ടാക്‌സി പണിമുടക്ക്

 

11102012auto-in-kerala-400x300തിരുവനന്തപുരം: ഓട്ടോറിക്ഷ – ടാക്‌സി നിരക്കുവര്‍ധന ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നാളെ പണിമുടക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

ചാര്‍ജ് പുതുക്കി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ സൂചനാ പണിമുടക്കാണ്. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സപ്തംബര്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും നേതാക്കളായ കെ. സുഗതന്‍, ടി. മണി, കെ.ബി. രാജുകൃഷ്ണ, സി.കെ. സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

ജൂണ്‍ 27ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചാര്‍ജ് വര്‍ധന ഒഴികെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു. ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന നടപ്പാക്കുമെന്നും, റിപ്പോര്‍ട്ട് വൈകുകയാണെങ്കില്‍ 2014 ജൂലായ് 31നുള്ളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ചാര്‍ജ് പുതുക്കി നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സമരം വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങുമെന്ന് അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment