Flash News

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ പുരസ്ക്കാരം: സൈമണ്‍ കോട്ടൂര്‍ ആദ്യ സ്‌പോണ്‍സര്‍

September 10, 2014 , ജോസ്‌ കണിയാലി

simon kottoorഗ്ലെന്‍ഡേല്‍ (അരിസോണ): ഇന്ത്യാ പ്രസ്‌ ക്ലബ്ബ് മാധ്യമശ്രീ പുരസ്‌കാരത്തിന്റെ പ്രഥമസ്‌പോണ്‍സറെന്ന ബഹുമതി സൈമണ്‍ കോട്ടൂരിന്. സാമൂഹ്യ സേവനത്തിന്റെ ഗുണപാഠങ്ങളും ബിസിനസ് മാനേജ്‌മെന്റിന്റെ ടെക്‌സ്റ്റ് ബുക്ക് തത്വങ്ങളും സമന്വയിപ്പിച്ച് ജീവിത വിജയം നേടിയ സൈമണ്‍ കോട്ടൂര്‍ മാധ്യമശ്രീ പുരസ്‌കാര പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ അകൃഷ്ടനായി സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്യുകയായിരുന്നു.

അരിസോണയിലെ ഗ്ലെന്‍ഡേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഷൈന്‍ റസിഡന്‍ഷ്യല്‍ ഹോംസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് സൈമണ്‍ കോട്ടൂര്‍. അവഗണിക്കപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനുളള അരിസോണ സ്‌റ്റേറ്റ് ഗവണ്‍മെന്റ് വകുപ്പായ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിന്റെ നിബന്ധനകള്‍ക്കനുസരിച്ചാണ് ഹോംസിന്റെ പ്രവര്‍ത്തനം. ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിന്റെ കേസ് വര്‍ക്കര്‍ റഫര്‍ ചെയ്യുന്നതനുസരിച്ച് ഗ്രൂപ്പ് ഹോമിലെത്തുന്ന കൗമാരക്കാരെ ഉത്തമ പൗരന്മായി വാര്‍ത്തെടുക്കുക എന്ന ഉത്തരവാദിത്വമാണ് സണ്‍ഷൈന്‍ ഹോംസിനുളളത്. താളംതെറ്റിയ മനസുമായി നടന്നിരുന്ന ഇരുപതിനായിരത്തോളം കൗമാരക്കാരെങ്കിലും കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടെ സണ്‍ഷൈന്‍ ഹോംസില്‍ നിന്ന് പ്രായപൂര്‍ത്തിയായി ശോഭനമായ ഭാവിയിലേക്ക് ചിറകടിച്ചുയര്‍ന്നിട്ടുണ്ടെന്ന് സൈമണ്‍ കോട്ടൂര്‍ പറയുന്നു. തകരുന്ന കുടുംബബന്ധങ്ങളും ചിട്ടയില്ലാതെ ജീവിക്കുന്ന മാതാപിതാക്കളുമാണ് അമേരിക്കയിലെ മക്കളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1996 ല്‍ തുടക്കമിട്ട സണ്‍ഷൈന്‍ ഹോംസിന് അരിസോണയിലെ നാലു സിറ്റികളിലായി 24 യൂണിറ്റുകളുണ്ട്. ഒരു യൂണിറ്റില്‍ പത്തു കുട്ടികള്‍ വച്ച് 240 കുട്ടികളാണ് യൂണിറ്റുകളുടെ ആകെ കപ്പാസിറ്റി. മിക്കവാറും ഫുള്‍ കപ്പാസിറ്റിയിലാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫീനിക്‌സ്, ഗ്ലെന്‍ഡേല്‍, പ്യൂറിയ, അവന്‍ഡേല്‍ എന്നീ സിറ്റികളിലാണ് സണ്‍ഷൈന്‍ റസിഡന്‍ഷ്യല്‍ ഹോംസിന്റെ യൂണിറ്റുകള്‍.

മദ്രാസ് ലയോള കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്നും സൈമണ്‍ കോട്ടൂര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്‌ളിയു) ബിരുദം നേടി. വാഹന നിര്‍മ്മാതാക്കളായ അശോക് ലൈലന്‍ഡിന്റെ മദ്രാസ് ഓഫിസില്‍ പേഴ്‌സണല്‍ ഓഫിസറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കോട്ടയത്ത് സ്വന്തമായി ബിസിനസ് തുടങ്ങി. 1993 ലാണ് അമേരിക്കയിലെത്തുന്നത്.

എലിസബത്താണ് ഭാര്യ. അരുണ്‍, ടോണി എന്നിവര്‍ മക്കള്‍.

ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പുരസ്‌കാരദാനം നവംബര്‍ എട്ടിന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററിലാണ് നടക്കുക ട്രൈസ്‌റ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള സംവാദവും ഇതോടൊപ്പം നടക്കുന്നതാണ്.

കേരളത്തിലെ അച്ചടി, ദശ്യ മാധ്യമ രംഗത്തു നിന്നുളള ഏറ്റവും മികച്ച പത്രപ്രവര്‍ത്തകന് നല്‍കുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങില്‍ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top