ഐ.എസ്.ഐ.എസിനെ വേരോടെ പിഴുതെറിയാനുള്ള പദ്ധതിയുമായി ബറാക് ഒബാമ

obama-16sept2013വാഷിംഗ്ടണ്‍: ഇസ്ലാമിക ഖിലാഫത്തിനായി ഇറാക്കിലെയും സിറിയയിലെയും അനേകം മൈല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഐ.എസ്. ഐ.എസ് ഭീകരരെ നേരിടാന്‍ യുഎസ് സമഗ്രപദ്ധതിക്കൊരുങ്ങുന്നു. അന്താരാഷ്ട്ര സമൂഹത്തെ കൂടെ നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വൈറ്റ് ഹൗസ് ഉദ്ദേശിക്കുന്നത്. ഇതെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്‍റ് ബരാക് ഒബാമ വ്യക്തമാക്കിയേക്കും.

ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഇറാക്കില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. ഭീകരതയ്ക്കെതിരേ സംയുക്തമായി പോരാടാന്‍ ഇറാക്കുമായി കെറി ധാരണയുണ്ടാക്കിയതായാണ് വിവരം.

ഐ.എസ്.ഐ.എസിന്‍റെ വേരറുക്കാന്‍ മേഖലയില്‍പ്പെട്ടതും അല്ലാത്തതുമായ നിരവധി രാഷ്ട്രങ്ങളെ ഒരുമിപ്പിക്കാന്‍ ഒബാമ ആലോചിക്കുന്നുണ്ട്. ഏതൊക്കെ രാജ്യങ്ങളാണ് യുഎസിനൊപ്പമുള്ളതെന്ന് ഒബാമയുടെ പ്രസംഗത്തില്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക നടപടിയെക്കൂടാതെ ഇറാക്കില്‍ നിലവില്‍ പൊരുതുന്ന സൈന്യത്തിന് പിന്തുണ നല്‍കാനും യുഎസ് തയാറാകും. സിറിയയില്‍ ഭീകരരെ നേരിടാന്‍ വ്യോമാക്രമണം ശക്തമാക്കുന്നതിനെക്കുറിച്ച് ഒബാമ വിദേശകാര്യവിദഗ്ധരുമായി ചര്‍ച്ച നടത്തി.

ഇറാക്കിലെത്തിയ ജോണ്‍ കെറി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഹൈദര്‍ അല്‍ അബാദിയും മറ്റു മന്ത്രിമാരുമായി ചര്‍ച്ച നടത്തി. രാജ്യത്ത് നഷ്ടമായ സമാധാനം വീണ്ടെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ചര്‍ച്ചയില്‍ ധാരണയായി. അധിനിവേശം അവസാനിപ്പിച്ച് മൂന്നുവര്‍ഷം പിന്നിട്ട യുഎസ്, ഇറാക്കിന് ഔദ്യോഗിക പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായാണ് കെറിയെ ചര്‍ച്ചയ്ക്ക് അയച്ചത്.

Print Friendly, PDF & Email

Related News

Leave a Comment