സപ്തംബര്‍ 30 വരെ ബാറുകള്‍ പൂട്ടേണ്ടെന്ന് സുപ്രീംകോടതി

 

bar-e1408384592121ന്യൂഡല്‍ഹി: ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 292 ബാറുകള്‍ സപ്തംബര്‍ 30 വരെ പൂട്ടേണ്ടെന്ന് സുപ്രീംകോടതി. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.

ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സപ്തംബര്‍ 18-നാണ് കേരളാ ഹൈക്കോടതി ഈ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുന്നമദ്യനയത്തിലെ യുക്തി രണ്ടംഗ ബെഞ്ച് ഇന്നും ചോദ്യം ചെയ്തു.

നിലവാരം കുറഞ്ഞ ബാറുകളെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും കോടതി ചോദിച്ചു. സമ്പൂര്‍ണമദ്യനിരോധനം ആണ് ലക്ഷ്യമെങ്കില്‍ പിന്നെന്തിനാണ് ചില പ്രത്യേക ഹോട്ടലുകള്‍ക്ക് മാത്രം ബാറുകള്‍? കോടതി ചോദിച്ചു.

Print Friendly, PDF & Email

Related News

Leave a Comment