മദ്യനയത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: സുധീരന്‍

 

Sudheeran v m (1)തിരുവനന്തപുരം: കേരളസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മദ്യനയത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

സര്‍ക്കാരിന്റെ മദ്യനയത്തെ കെ.പി.സി.സി യോഗം ചേര്‍ന്ന് അംഗീകരിച്ചു. പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണിത്. അതിനെ എല്ലാവരും പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മദ്യനയം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇന്ന് വന്ന സുപ്രീംകോടതിയുടെ ഇടക്കാലഉത്തരവ് സര്‍ക്കാരിന് ഏറ്റ തിരിച്ചടിയല്ല. വിധി വിശദമായി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News