Flash News

വിവാഹത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് സി.പി.എം

September 12, 2014

cpm-says-it-has-no-hidden-income_150913030302കണ്ണൂര്‍: വഴിതര്‍ക്കത്തിന്‍െറ പേരില്‍ വിവാഹ ചടങ്ങിന് പാര്‍ട്ടിയുടെ ഊരുവിലക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം എടക്കാട് ഏരിയാ സെക്രട്ടറി കെ.വി. ബാലന്‍ അറിയിച്ചു. വിവാഹത്തിന് പെരളശ്ശേരിയിലെ ശരവണപ്രിയ ഓഡിറ്റോറിയം മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ഇങ്ങനെയൊരു പ്രചാരണം ചില പത്രങ്ങള്‍ കെട്ടിച്ചമച്ചത്. ബുധനാഴ്ച വൈകീട്ട് ഓഡിറ്റോറിയം ബുക്ക് ചെയ്തുവെന്നത് കള്ളമാണ്. പാര്‍ട്ടി ഗ്രാമത്തില്‍ വിവാഹം നടത്താന്‍ ഊരുവിലക്കെന്നാണ് ചില പത്രങ്ങളിലെ വാര്‍ത്ത. എന്നാല്‍, ഊരുവിലക്കിനെ തുടര്‍ന്ന് മാറ്റിയെന്നു പറയുന്ന വിവാഹവേദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പെരളശ്ശേരിയിലാണ്. വിവാഹാവശ്യത്തിന് കൊണ്ടുപോകുന്ന സാധനങ്ങള്‍ തടയുന്ന ഒരു സംഭവവും ഉണ്ടായിട്ടില്ല. തികച്ചും പ്രാദേശികമായ ഒരു വികസന പ്രവര്‍ത്തനത്തിന്‍െറ പേരില്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും തകര്‍ക്കാനുമുള്ള നിന്ദ്യമായ ശ്രമമാണ് ചില പത്രങ്ങള്‍ നല്‍കിയ വാര്‍ത്തക്ക് പിന്നില്‍.
വഴിയില്‍ തടസ്സമുണ്ടാക്കിയെന്ന പ്രചാരണവും വ്യാജമാണെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. രണ്ട് ദിവസമായി ഒരു തടസ്സവുമില്ല. റോഡ് വികസനത്തിന്‍െറ പേരില്‍ എം.കെ. ആനന്ദബാബു മാസ്റ്റര്‍ തന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഈ പ്രചാരണങ്ങള്‍ക്കൊക്കെ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. നാല് മീറ്റര്‍ വീതിയിലുള്ള റോഡ് ആനന്ദബാബു മാസ്റ്റര്‍ കൈയേറിയിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം. രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മക്രേരി ലോക്കല്‍ സെക്രട്ടറി സി.കെ. കുഞ്ഞിരാമന്‍, എം.കെ. മുരളി, ഐ.പി. വേലായുധന്‍ എന്നിവരും പങ്കെടുത്തു.

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top