നീന്താന്‍ കഴിവുള്ള ദൈനോസറിന്റെ ഫോസില്‍ കണ്ടെത്തി

 

16410_609448കോടിക്കണക്കിന് വര്‍ഷംമുമ്പ് കരയില്‍ മാത്രമല്ല, വെള്ളത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ഒരു ഭീമന്‍ ദൈനോസറിന്റെ ഫോസില്‍ സഹാറ മരുഭൂമിയില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി.

‘സ്‌പൈനസോറസ് ഈജിപ്റ്റിയാക്കസ്’ ( Spinosaurus aegyptiacus ) എന്ന് പേര് നല്‍കിയിട്ടുള്ള ദൈനസറിന് 15.2 മീറ്റര്‍ (50 അടി) നീളമുണ്ടായിരുന്നു. എന്നുവെച്ചാല്‍, കരയിലെ ഭീകരനായിരുന്ന ‘ടി. റെക്‌സ്’ ( Tyrannosaurus rex ) വലിപ്പത്തില്‍ സ്‌പൈനസോറസിന് പിന്നിലേ വരൂ.

കണ്ടെത്തിയിട്ടുള്ള മാംസഭുക്കുകളായ ദൈനോസറുകളില്‍ ഏറ്റവും വലുതാണ് സ്‌പൈനസോറസ് എന്ന് ‘സയന്‍സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. നീന്താന്‍ കഴിവുള്ള ദൈനോസറായിരുന്നു സ്‌പൈനസോറസെന്ന്, ഗവേഷകര്‍ കണ്ടെത്തിയ 9.5 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ വ്യക്തമാക്കി.

തുഴപോലെ പരന്ന പാദങ്ങളും ‘ചീങ്കണ്ണിത്തല’യുടെ അറ്റത്തുള്ള മൂക്കും, വെള്ളത്തില്‍ സഞ്ചരിക്കാന്‍ ആ ജന്തുവിനെ പ്രാപ്തമാക്കിയെന്ന് ഗവേഷകര്‍ കരുതുന്നു. ‘അത് ശരിക്കും ബീഭത്സമായ ദൈനോസറായിരുന്നു” – പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവും ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനുമായ നിസാര്‍ ഇബ്രാഹിം പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment