Flash News

പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിനെ ആദരിച്ചു

September 12, 2014 , പി.പി. ചെറിയാന്‍

pastorഗാര്‍ലന്റ് (ടെക്സാസ്): ഒരു ദശാബ്ദത്തോളം സുവിശേഷീകരണ സാഹിത്യ രംഗത്തും സഭാ ശുശ്രൂഷയിലും വ്യക്തിമുദ്ര പതിപ്പിക്കുകയും കേരള റൈറ്റേഴ്സ് ഫോറ (യുഎസ്എ)ത്തിന്റെ രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത പാസ്റ്റര്‍ രാജന്‍ പരുത്തി മൂട്ടിലിനെ വേള്‍ഡ് ഓഫ് ലൈഫ് ചര്‍ച്ച് അനുമോദിച്ചു.

റവ. ഷാജി അലക്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലെബ്രിന്‍ ആര്‍ ലെ വി ഗ്രൂപ്പ് (ഗ്രാന്റ് കിഡ്സ്) രചയിതാവിന്റെ ഗാനം ആലപിച്ചു. ലൌലി ഷാജി കവിതാ പാരായണം നടത്തി.

ജോണ്‍ സൈമണ്‍, എസ്. പി. ജെയിംസ് (ദിവ്യ വാര്‍ത്ത എഡിറ്റര്‍) ബ്ര. ഫിലിപ്പ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫാ. എബ്രഹാം മാത്യു പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിന് പ്രത്യേക പുരസ്കാരം സമ്മാനിച്ചു. ആശംസകള്‍ക്കും പുരസ്കാരത്തിനും രാജന്‍ പരുത്തിമൂട്ടില്‍ നന്ദി പറഞ്ഞു. സെക്രട്ടറി പി. എം. അലക്സാണ്ടര്‍ നന്ദിയും ഉപസംഹാരവും അര്‍പ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top