Flash News

നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണം വന്‍ വിജയമായി

September 12, 2014 , ജയപ്രകാശ് നായര്‍

DSC_0005ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഞായറാഴ്ച്ച സെപ്റ്റംബര്‍ 7-ന് ഗ്ളെന്‍ ഓക്സിലുള്ള പി.എസ്. 208-ലെ ഓഡിറ്റോറിയത്തില്‍ വച്ച് വളരെ വിപുലമായി ഓണം ആഘോഷിക്കുകയുണ്ടായി. ഓഡിറ്റോറിയത്തിനു മുന്നിലായി കലാ മേനോന്‍ ഒരുക്കിയ പൂക്കളം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടായിരുന്നു.

ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റു വേദിയിലേക്ക് ആനയിക്കുമ്പോള്‍ കാണികളുടെ ഇടയില്‍ നിന്നും ആര്‍പ്പും കുരവയും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. അപ്പുക്കുട്ടന്‍ പിള്ളയാണ് മാവേലിയുടെ വേഷമിട്ട് രംഗത്തെത്തിയത്. മാവേലിയോടൊപ്പം വാമനനായി മാസ്റ്റര്‍ ആരവ് എത്തിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. രഘുനാഥന്‍ നായരുടെ നേതൃത്വത്തില്‍ ആണ് ചെണ്ടമേളം അരങ്ങേറിയത്.

തുടര്‍ന്ന് വനിതാ ഫോറത്തിന്റെ നേതൃത്വത്തിലുള്ള തിരുവാതിര നടന്നു. അസോസിയേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂള്‍ കുട്ടികള്‍ ആവിഷ്കരിച്ച ദശാവതാരം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ദീപികാ കുറുപ്പിന്റെ ഗാനാലാപത്തിന്റെ സ്ഫുടത മലയാളം സ്കൂളിന്റെ പ്രയോജനം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സരസമ്മ കുറുപ്പിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചത്.

പ്രസിഡന്റ് രഘുവരന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും നമുക്ക് കൂടുതല്‍ സൌകര്യങ്ങളുള്ള പുതിയ കെട്ടിടത്തിന്റെ ആവശ്യകതയെപ്പറ്റി പറയുകയുമുണ്ടായി. അദ്ദേഹം ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പൊന്നോണം ആശംസിച്ചു.

മുഖ്യാതിഥികളായി എത്തിച്ചേര്‍ന്നിരുന്നവരെ വേദിയിലേക്ക് ആനയിച്ചു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂ യോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും എന്‍.ബി.എ.യുടെ മുന്‍ പ്രസിഡന്റും ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി.പി. മേനോനെ പരിചയപ്പെടുത്തിയത് മുന്‍ പ്രസിഡന്റു കൂടിയായ ജി.കെ.നായരാണ്. ശ്രീ വി.പി. മേനോന്‍ തന്റെ പ്രസംഗത്തില്‍ താനും കൂടിച്ചേര്‍ന്നു നട്ടു വളര്‍ത്തിയ ഈ പ്രസ്ഥാനം പടര്‍ന്നു പന്തലിക്കുന്നുവെന്നതില്‍ വളരെ സന്തോഷം ഉണ്ടെന്നു പറഞ്ഞു. ശ്രീ വി.പി. മേനോനെ ആദരിച്ചുകൊണ്ട്‌ പൊന്നാട അണിയിക്കുകയും പ്രശംസാ ഫലകം നല്കുകയുമുണ്ടായി.

എന്‍. എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും ഫൊക്കാനയുടെ മുന്‍ പ്രസിഡന്റുമായ ജി.കെ.പിള്ളയെ പരിചയപ്പെടുത്തിയത് ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ജയപ്രകാശ് നായരാണ്. 2016-ല്‍ ഹ്യുസ്റ്റണില്‍ നടക്കുന്ന നായര്‍ സംഗമത്തിലേക്ക്‌ ഏവരെയും ക്ഷണിച്ചുകൊണ്ട് ജി.കെ.പിള്ള ഓണത്തിന്റെ സര്‍വ്വ മംഗളങ്ങളും നേര്‍ന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനും എന്‍. എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറിയുമായ സുനില്‍ നായര്‍ ഏവര്‍ക്കും ഓണത്തിന്റെ മംഗളങ്ങള്‍ നേരുകയും 2016-ലെ നായര്‍ സംഗമം വന്‍വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാവരുടെയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു.

പ്രശസ്തനായ ശാസ്ത്രജ്ഞനും പൊതുകാര്യ പ്രസക്തനും വാഗ്മിയുമായ ഡോ. രാമന്‍ പ്രേംചന്ദ്രനെ കെ.എച്ച്.എന്‍.എ. യുടെ സെക്രട്ടറി കൂടിയായ ഗണേഷ് നായര്‍ ആണ് പരിചയപ്പെടുത്തിയത്.

അധ്യാപന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളും വളരെയേറെ അവാര്‍ഡുകളും നേടിയിട്ടുള്ള ഡോ. സി.വി.കൃഷ്ണന്‍ ആയിരുന്നു അടുത്ത മുഖ്യാതിഥി. അദ്ദേഹത്തെ പരിചയപ്പെടുത്തിയത് സെക്രട്ടറി ശോഭാ കറുവക്കാട്ട് ആണ്.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ നായര്‍, ട്രഷറര്‍ പ്രദീപ്‌ മേനോന്‍, അശോക്‌ കേശവന്‍ എന്നിവരുടെ പ്രയത്നഫലമായി നായര്‍ ബനവലന്റ് അസോസിയേഷന് ഒരു പുതിയ വെബ് സൈറ്റ് നിലവില്‍ വന്നു. ഈ വെബ് സൈറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് അതിപ്രശസ്തനായ ബിസിനസ്സുകാരന്‍ പദ്മകുമാര്‍ നായര്‍ ആണ്.

കഴിഞ്ഞ വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് മുന്‍ പ്രസിഡന്റ് വനജ നായര്‍ക്ക് പ്രശംസാ ഫലകം നല്കി ആദരിക്കുകയുണ്ടായി.

ഫുഡ്‌ കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ സുശീലാ പിള്ളയുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്ക്‌ ശേഷം രണ്ടാം പകുതി ആരംഭിച്ചു.  വിവിധ കലാ പരിപാടികള്‍ ഹരിലാലിന്റെയും കലാ സതീഷിന്റെയും നേതൃത്വത്തില്‍ അരങ്ങേറുകയുണ്ടായി. നൃത്ത നൃത്യങ്ങള്‍, ഗാനമേള, സ്കിറ്റുകള്‍, കവിതാ പാരായണം, എന്നിവ കൊണ്ട് ധന്യമായ മുഹൂര്‍ത്തങ്ങളായിരുന്നു പിന്നത്തെ മൂന്നു മണിക്കൂര്‍. രാജീവ് മേനോന്‍,പാര്‍ത്ഥസാരഥി പിള്ള, ശബരിനാഥ് നായര്‍, രവി നായര്‍, പ്രഭാകരന്‍ നായര്‍, രാം ദാസ്‌ കൊച്ചുപറമ്പില്‍, ശാലിനി മധു, കലാ മേനോന്‍, രാജീവ് രാജഗോപാല്‍, സേതു പാലാട്ട്, മായാ മേനോന്‍, വിശ്വനാഥ് മാധവന്‍, ആദര്‍ശ് രാജീവ്, ആനന്ദ് ചന്ദ്രന്‍, വിനയ് നായര്‍, അനഘ കുമാര്‍, അനുഷ്ക ബാഹുലേയന്‍, എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. രാധാ മുകുന്ദന്‍ നായര്‍ ശ്രുതി മധുരമായി കവിത ചൊല്ലി. ദിവ്യാ നായര്‍, ആര്യാ നായര്‍, ദേവിക രാജീവ്, മേഘ രവീന്ദ്രന്‍, ശ്രേയ മേനോന്‍, പ്രിയങ്കാ നായര്‍, ഹെന്നാ നായര്‍, മേഘനാ തമ്പി, പ്രസീദാ ഉണ്ണി, പ്രിയങ്കാ ഉണ്ണി, മോനിക്കാ കുറുപ്പ്, ദീപിക കുറുപ്പ്, അനഘ കുമാര്‍, രേണു ജയകൃഷ്ണന്‍, മീനു ജയകൃഷ്ണന്‍, സ്വരൂപാ നായര്‍, നിഖില്‍ സജീവ്‌, നിഫ്റ്റി കെയാര്‍കെ, നന്ദിനി തോപ്പില്‍, അനുഷ്കാ ബാഹുലേയന്‍, അഭിരാമി സുരേഷ്, ഊര്‍മ്മിള നായര്‍, വസുന്ധര കുറുപ്പ്, രേവതി നായര്‍, ഗായത്രി നായര്‍, വിനയ് നായര്‍, ആകാശ് രവീന്ദ്രന്‍ ,പ്രണവ് ബാഹുലേയന്‍, സാനിയ പിള്ള, മീര നായര്‍, സന്ജിത്ത് മേനോന്‍, നിതിന്‍ കുറുപ്പ്, ആരവ് നായര്‍, നിതിന്‍ കെയാർകെ, അര്‍ജുന്‍ നായര്‍, അന്‍ജിത്ത് നായര്‍, നവിന്‍, അന്ജിത എന്നിവര്‍ നൃത്തങ്ങള്‍ ചെയ്തു.

ഹരിലാല്‍ നായര്‍, സുരേഷ് പണിക്കര്‍, മഞ്ജു സുരേഷ്, ജനാര്‍ദ്ദനന്‍ തോപ്പില്‍, രേവതി നായര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സ്കിറ്റുകള്‍ ഏവര്‍ക്കും ഇഷ്ടമായി.
എല്ലാ കലാപരിപാടികളും ഇത്രയും മനോഹരമായി അണിയിച്ചൊരുക്കിയത് ഹരിലാല്‍ നായരുടെയും കലാ മേനോന്റെയും നേതൃത്വത്തില്‍ ആണ്.

ഫൊക്കാനയുടെ സെക്രട്ടറി വിനോദ് കെയാര്‍കെ, കെ.എച്ച്.എന്‍ .എ. സെക്രട്ടറി ഗണേഷ് നായര്‍, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റും നാമം എന്ന സംഘടനയുടെ പ്രസിഡന്റുമായ മാധവന്‍ നായര്‍, ഫൊക്കാനയുടെ സെക്രട്ടറി, കെ.എച്ച്.എന്‍ .എ. സെക്രട്ടറി, എന്‍. എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി മുതലായ പദവികളില്‍ ശോഭിച്ചിട്ടുള്ള സുധ കര്‍ത്താ, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്‌ പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്, മലയാളി ഹിന്ദു മണ്ഡലം പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍, ശ്രീ നാരായണ അസോസിയേഷന്‍ പ്രസിഡന്റ് കെ. ജി. പ്രസന്നന്‍ എന്നിവരുടെ സാന്നിധ്യം ഓണാഘോഷങ്ങള്‍ക്ക് മിഴിവേകി. സെക്രട്ടറി ശോഭാ കറുവക്കാട്ടും ഹരിലാല്‍ നായരും എം.സി. മാരായി പ്രവര്‍ത്തിച്ചു.

കലാ മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.

DSC_0032DSC_0025DSC_0014 DSC_0104 DSC_0115 DSC_0140 DSC_0161 nba3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top