Flash News

സ്ഥാനക്കയറ്റത്തിലും വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം: സുപ്രീംകോടതി

September 12, 2014 , സ്വന്തം ലേഖകന്‍

Zemanta Related Posts Thumbnailന്യൂഡല്‍ഹി: ഐ.എ.എസില്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ജോലികളിലും സ്ഥാനക്കയറ്റത്തിലും വികലാംഗര്‍ക്ക് മൂന്നു ശതമാനം സംവരണം നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി. 1995ല്‍ വികലാംഗര്‍ക്ക് തുല്യത ഉറപ്പാക്കുന്ന നിയമം പാസാക്കിയെങ്കിലും ഇതിന്‍െറ ഗുണം അവര്‍ക്ക് കിട്ടിയിട്ടില്ളെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഐ.എ.എസില്‍ നേരിട്ടുള്ള നിയമനത്തിലും സ്ഥാനക്കയറ്റത്തിലും വികലാംഗര്‍ക്ക് മൂന്നുശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹരജി തള്ളിയാണ് സുപ്രീംകോടതി വിധി. രണ്ടുഘട്ടങ്ങളിലായി സംവരണം അനുവദിക്കാനാവില്ളെന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളി.

വികലാംഗര്‍ക്ക് അനുകൂലമായി നിയമനിര്‍മാണം നടത്തുന്നതിന് പകരം അതിനെ എതിര്‍ക്കുന്ന കേന്ദ്ര നടപടിയെയും കോടതി വിമര്‍ശിച്ചു. 19 വര്‍ഷമായിട്ടും വികലാംഗര്‍ക്ക് അര്‍ഹമായ സ്ഥാനമാനം നല്‍കാത്തത് വീഴ്ചയാണെന്നും കോടതി വിലയിരുത്തി.

കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഗ്രൂപ്,ഗ്രുപ് ബി ഓഫീസര്‍മാരുടെ സ്ഥാനകയറ്റത്തില്‍ സംവരണം നല്‍കാനാവില്ളെന്ന് വാദിച്ചു. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് മാത്രം സംവരണം ബാധകമാക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍െറ നിലപാട്. എന്നാല്‍, നിയമത്തിലെ നിര്‍വചനം നേരിട്ടുള്ള നിയമനത്തിന് മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top