സൗരക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്

nasaഫ്ളോറിഡ: വ്യാഴാഴ്ച കഴിഞ്ഞാല്‍ ഏതുസമയത്തും വിനാശകാരിയായ ഇരട്ട സൗരകൊടുക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ജി.പി.എസ് സിഗ്നലുകളിലും റേഡിയോ സന്ദേശ വിനിമയത്തിലും ഊര്‍ജ സംപ്രേഷണത്തിലും ഈ സൗരക്കാറ്റ് വ്യതിയാനങ്ങള്‍ വരുത്തും. കൊറോണല്‍ മാസ് ഇജക്ഷന്‍സ്(സി.എം.ഇ) എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. എന്നാല്‍, കാറ്റിന്‍െറ പഥവും രീതികളും പഠിച്ച അമേരിക്കയിലെ ദേശീയ സമുദ്ര,പരിസ്ഥിതി അഡ്മിനിസ്ട്രേഷന് കീഴിലുള്ള ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സി.എം.ഇ ആദ്യം പൊട്ടിപ്പുറപ്പെട്ടത് തിങ്കളാഴ്ച രാത്രി സൂര്യന്‍െറ കാന്തിക മേഖലയില്‍നിന്നാണ്. അത് ഭൂമിയില്‍ വ്യാഴാഴ്ച രാത്രി എത്തുമെന്ന് സെന്‍റര്‍ ഡയറക്ടര്‍ തോമസ് ബെര്‍ഗര്‍ അറിയിച്ചു. രണ്ടാമത്തെ കാറ്റ് അതേ സ്ഥലത്തു നിന്നുതന്നെയാണ് പുറപ്പെടുന്നത്. ഇതാണ് ആദ്യത്തെക്കാള്‍ ശക്തം. ഇത് ഭൂമിയില്‍ പ്രവചനാതീതമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കരുതുന്നില്ളെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബെര്‍ജര്‍ പറഞ്ഞു. കരുതിയിരിക്കാന്‍ ഊര്‍ജ വിതരണ ശൃംഖലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുങ്കാറ്റ് അന്തരീക്ഷത്തില്‍ സുന്ദര കാഴ്ചയാകുമെന്നും അമേരിക്കയുടെ വടക്കന്‍ മേഖലയില്‍ തെളിഞ്ഞ ആകാശമുണ്ടെങ്കില്‍ വ്യക്തമാകുമെന്നും അദ്ദഹേം കൂട്ടിച്ചര്‍ത്തേു.സൂര്യന്‍ അതിന്‍െറ പതിനൊന്ന് വര്‍ഷ ഭ്രമണപഥത്തില്‍ ഉച്ചസ്ഥായിയിലാണിപ്പോള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment