ക്യാപിറ്റല്‍ ഡിസ്‌ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 27 ശനിയാഴ്ച

Shanthi-Krishnaആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളി സംഘടനയായ ക്യാപിറ്റല്‍ ഡിസ്‌ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 27 ശനിയാഴ്ച രാവിലെ 11:30 മുതല്‍ വൈകീട്ട് 5:30 വരെ ലൗഡന്‍‌വില്ലിലുള്ള സെന്റ് പയസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (23 Crumitie Rd., Loudonville, New York 12211)ആഘോഷപൂര്‍‌വ്വം കൊണ്ടാടുന്നതാണ്.

വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാര്‍ന്ന  കലാപരിപാടികളും ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്ഥമാക്കും എന്ന് പ്രസിഡന്റ് ടോണി വാച്ചാപ്പറമ്പില്‍ പറഞ്ഞു. പ്രശസ്ത സിനിമാ നടി ശാന്തികൃഷ്ണ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ലോംഗ് ഐലന്റ് താളലയത്തിന്റെ ‘മാന്ത്രികച്ചെപ്പ്’ നാടകം ഈ ഓണാഘോഷ വേളയില്‍ അവതരിപ്പിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോണി വാച്ചാപ്പറമ്പില്‍ (പ്രസിഡന്റ്) 518 389 8145, വിദ്യാ വര്‍മ്മ (വൈസ് പ്രസിഡന്റ്) 518 588 7874, പ്രിന്‍സ് ഡേവിസ് (സെക്രട്ടറി) 518 229 8120, ലോയ്ഡ് അന്‍സല്‍ (ട്രഷറര്‍) 518 631 9793.

Onam flyerManthrikacheppu

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment