Flash News

ഇന്ത്യയിലെ അടിസ്ഥാന സൗകര്യമേഖലയില്‍ ചൈന 6 ലക്ഷം കോടി രൂപ നിക്ഷേപിക്കും

September 13, 2014

 

CHINA_1215201fമുംബൈ: ഇന്ത്യയിലെ അടിസ്ഥാന സൗകര്യമേഖലയില്‍ ചൈന 6 ലക്ഷം കോടി രൂപ നിക്ഷേപിക്കും. വ്യവസായ പാര്‍ക്കുകള്‍, റെയില്‍വെ നവീകരണം, ഹൈവേ-തുറമുഖ വികസനം, ഊര്‍ജം, ഓട്ടോമൊബീല്‍, ഭക്ഷ്യസംസ്‌കരണം, ടെക്‌സറ്റൈല്‍ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുക.

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുമെന്ന് മുംബൈയിലെ ചൈനീസ് കൗണ്‍സല്‍ ജനറല്‍ ലിയൂ യൗഫ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ 35,000 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് കരാറിലായിരുന്നത്. ഇതിന്റെ മൂന്നിരട്ടിയോളം വരും ചൈനയില്‍നിന്നുള്ള നിക്ഷേപം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top