Flash News

കേരള ഹിന്ദു സൊസൈറ്റി ഓണാഘോഷം ഉജ്ജ്വലമായി

September 13, 2014 , പി.പി. ചെറിയാന്‍

onam1കരോള്‍ട്ടണ്‍ (ടെക്‌സസ്): കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7 ഞായറാഴ്ച സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷം നിറപ്പകിട്ടാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് ഉജ്ജ്വലമാക്കി.

കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച സ്‌പിരിച്ച്വല്‍ ഹാളില്‍ വെച്ചാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അതിവേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വന്തമായ കെട്ടിടത്തില്‍ വെച്ചുതന്നെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നടത്തുവാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ആമുഖ പ്രസംഗത്തില്‍ കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമളാ നായര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ മുതല്‍ വമ്പിച്ച ജനാവലിയാണ് ഓണാഘോഷങ്ങളില്‍ പെങ്കെടുക്കുന്നതിനും, പുതിയ കെട്ടിടം കാണുന്നതിനും എത്തിച്ചേര്‍ന്നത്. കെ.എച്ച്.എസ്. ചെണ്ട ടീമിന്റെയും, താലമേന്തിയ യുവതികളുടേയും, പട്ടുകുടകളുടേയും അകമ്പടിയോടെയുള്ള മഹാബലിയുടെ എഴുന്നള്ളത്ത് ഭക്തജനങ്ങള്‍ ആസ്വദിച്ചു. തിരുവാതിര കളിയും വള്ളം കളിയും ആഘോഷങ്ങള്‍ക്ക് മോടി കൂട്ടി. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ഡോ. എം.വി. പിള്ള ഓണസന്ദേശം നല്‍കി. ഓണത്തിന്റെ സന്ദേശം വിളിച്ചോതുന്ന സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

ആഘോഷങ്ങള്‍ക്കുശേഷം വാഴയിലയില്‍ വിളമ്പിയ രുചികരവും വിഭസമൃദ്ധവുമായ ഓണസദ്യ ആവോളം ആസ്വദിച്ചാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്.

ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹാശിസ്സുകളും, പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനവും കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിനും, പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചു എന്നും ട്രസ്റ്റീ ചെയര്‍മാന്‍ വിലാസ് കുമാര്‍ പറഞ്ഞു.

onam2 onam3 onam7hindu2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top