Flash News

കടുവയുടെ ആക്രമണം തുടരുന്നു; അമരാവതിയില്‍ നായയെ കൊന്നു

September 14, 2014

 

tigerമറയൂര്‍: കേരള അതിര്‍ത്തിയില്‍ അമരാവതി ഗ്രാമത്തില്‍ കടുവ ഇറങ്ങി. ഇവിടെ ഒരു വീട്ടില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ഷെപ്പര്‍ഡ് നായയെ കൊന്ന് ഒരു കിലോമീറ്റര്‍ ദൂരം വലിച്ചുകൊണ്ടുപോയി. കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.


വനംവകുപ്പ് അമരാവതി റേഞ്ച് ഓഫീസറുടെ ഓഫീസിനും സൈനികസ്‌കൂളിനും പിന്‍വശത്തുള്ള വീട്ടില്‍നിന്നാണ് നായയെ കൊണ്ടുപോയത്. ജനവാസമേഖലയായ ഈ പ്രദേശങ്ങളിലും തമിഴ്‌നാട് വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറയിലാണ് കടുവയുടെ ചിത്രം ലഭിച്ചത്. നായയെ പിടിച്ചത് കടുവയാണെന്ന് അമരാവതി റേഞ്ച് ഓഫീസര്‍ മാരിയപ്പന്‍ സ്ഥിരീകരിച്ചു.

ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ കുടുക്കാന്‍ തിങ്കളാഴ്ച കൂട് സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
അമരാവതി, ഉടുമലൈ, ചിന്നാര്‍ വന്യജീവിസങ്കേതങ്ങള്‍, ആനമല ടൈഗര്‍ റിസര്‍വില്‍പ്പെട്ട വനഭൂമിയാണ്. ആറുമാസം മുമ്പ് സര്‍വേ നടത്തിയപ്പോള്‍ അമരാവതി റേഞ്ചിന്റെ പരിധിയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അമരാവതി വനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഇവയുടെ ചിത്രങ്ങളും പതിഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top