Flash News

നാട്ടുമാവിന് വേണ്ടി തൃശൂരില്‍ പ്രതിഷേധ കൂട്ടായ്മ

September 15, 2014 , സ്വന്തം ലേഖകന്‍

tree protection samaram

തൃശൂര്‍: സംഗീത നാടക അക്കാദമിക്ക് മുന്നിലെ നാട്ടുമാവ് സംരക്ഷിക്കണമെന്നും മാവിന്‍ ചുവട്ടില്‍ കെട്ടിടം നിര്‍മിക്കരുതെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ മാവിന്‍ചുവട്ടില്‍ കലാപരിപാടികള്‍ നടത്തി. കവിത ചൊല്ലിയും പാട്ടുപാടിയും ചിത്രംവരച്ചും ഏകാംഗ നാടകം അവതരിപ്പിച്ചുമായിരുന്നു പ്രതിഷേധം. മാവിന്‍െറ ചില്ലകളില്‍ കെട്ടിയ ഊഞ്ഞാലില്‍ കുട്ടികള്‍ ആടിക്കളിച്ചു.

അക്കാദമിയുടെ മുറ്റത്തുനിന്ന് മുറിച്ച മഹാഗണിക്കും നെല്ലിമരത്തിനും കണിക്കൊന്നക്കും പകരം അവയുടെ തന്നെ തൈകള്‍ ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ്, സാമൂഹിക പ്രവര്‍ത്തകന്‍ ടി.കെ. വാസു എന്നിവര്‍ നട്ടു. മരത്തിന് ചുറ്റും കെട്ടിയ തുണിയില്‍ വന്യജീവി ഫോട്ടോഗ്രഫര്‍ എന്‍.എ. നസീര്‍ ഒപ്പിട്ട് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. ആയിരം ഒപ്പ് ശേഖരിച്ച് നിവേദനം സമര്‍പ്പിക്കാനാണ് തീരുമാനം.

പ്രകൃതി സംരക്ഷണ സമിതി, കേരള വൃക്ഷ- പരിസ്ഥിതി സംരക്ഷണ സമിതി, നവചിത്ര ഫിലിം സൊസൈറ്റി, വിബ്ജിയോര്‍ ഫിലിം കലക്ടീവ്, ജനസംസ്കാര, മീ ആന്‍ഡ് യു തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും കൂട്ടായ്മയില്‍ പങ്കാളികളായി. കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സുമംഗല വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് പ്രതിഷേധിക്കാനത്തെിയത്. പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരായ ഡോ. എസ്. സീതാരാമന്‍, കെ. ബിനു, എം. മോഹന്‍ദാസ്, ഹെന്‍റി സാബു എന്നിവര്‍ പങ്കെടുത്തു.

tree protection samaram2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top