Flash News

ആം ആദ്മി പാര്‍ട്ടി യുവജന സംഘടനക്ക് രൂപം നല്‍കുന്നു

September 16, 2014 , സ്വന്തം ലേഖകന്‍

aam-admi-party-660_101613015655ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി യുവജന സംഘടനക്ക് രൂപംനല്‍കുന്നു. ആം ആദ്മി പാര്‍ട്ടി യൂത്ത് വിങ്ങിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം രക്തസാക്ഷി ഭഗത് സിങ്ങിന്‍െറ 107ആം ജന്മദിനമായ സെപ്റ്റംബര്‍ 27ന് നടക്കും.

തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവക്കെതിരെയും യുവ-വിദ്യാര്‍ഥി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലുമാവും പുതിയ സംഘം ഇടപെടുക. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഡല്‍ഹിയിലാണ് ആദ്യഘടകം നിലവില്‍ വരുകയെങ്കിലും പിന്നീട് രാജ്യവ്യാപകമാക്കാനാണ് ആപ്പിന്‍െറ പദ്ധതി. നേരത്തേ ആപ് കി മഹിളാ ശക്തി എന്ന പേരില്‍ വനിതാ വിങ്ങിനും പാര്‍ട്ടി രൂപം നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top