കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 3,200 കോടി രൂപയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ന്യൂഡല്‍ഹിയില്‍ ഇന്നലെ നടത്തിയ പ്രഖ്യാപനം ഷിപ്യാര്ഡ് അധികൃതരും തൊഴിലാളികളും ഹര്‍ഷാരവങ്ങളോടെയാണ് എതിരേറ്റത്. തദ്ദേശീയ യുവാക്കള്‍ക്കു സ്വന്തം രാജ്യത്തു തൊഴില്‍ ലഭ്യമാക്കും എന്നു കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിപ്രകാരമാണ് പുതിയ വികസനപ്രഖ്യാപനം.
കൊച്ചി ഷിപ്യാര്ഡില് പുതിയ ഡ്രൈഡോക്ക് യാര്‍ഡിന്റെ നിര്‍മാണത്തിന് 1200 കോടി രൂപ അനുവദിക്കും. ഇവിടെനിന്ന് എല്‍എന്‍ജി കൊണ്ടുപോകുന്നതിനുള്ള കപ്പല്‍ നിര്‍മിക്കാനാണ് 1500 കോടി രൂപ നല്‍കുന്നത്. തുറമുഖത്തും ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും മണ്ണു നീക്കുന്നതിന് രണ്ടു കപ്പലുകള്‍ കൊച്ചിയില്‍ നിര്‍മിക്കും. ഓരോന്നിനും 500 കോടി രൂപയാണു വകയിരുത്തുന്നത്. കൊച്ചിയടക്കം മൂന്ന് കപ്പല്‍ശാലകള്‍ക്ക് എല്‍എന്‍ജി കപ്പല്‍ നിര്‍മാണത്തിന് 4500 രൂപയാണ്അനുവദിക്കുമെന്നു നിതിന്‍ ഗഡ്കരി. ഫ്രാന്‍സിലെ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് ടെക്നിക്കാസ് (ജിടിടി) കമ്പനിയുമായി കൊച്ചിന് ഷിപ്യാര്ഡ് ഇതു സംബന്ധിച്ചു പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൊറിയന്‍ കമ്പനി ദേവൂ ഷിപ്ബില്‍ഡിങ് ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ്, സാംസങ് ഹെവി ഇന്‍ഡസ്ട്രീസ്, ഹൂണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുമായും കൊച്ചിന് ഷിപ്യാര്ഡ് ആശയ വിനിമയം നടത്തുന്നുണ്ട്. ഫ്രഞ്ച് സഹായത്തോടെ കൊച്ചിയിലെ പാസഞ്ചര്‍ കാര്‍ഗോ സംവിധാനം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്ന് തുക അനുവദിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
കൊച്ചിയെ ആന്‍ഡമാനുമായി ബന്ധിപ്പിച്ച് വാട്ടര്‍ബസ് സര്‍വീസിനും പദ്ധതിയുണ്ട്. എല്‍എന്‍ജി കൊണ്ടുപോകാനുള്ള മൂന്ന് കപ്പലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇന്ത്യക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ ഇവിടെത്തന്നെ നിര്‍മിക്കാനുള്ള പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും വിമാനവാഹിനി കപ്പലുകളുമാണ് ഇതുവരെ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ചിരുന്നത്. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കപ്പല്‍ശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply