- Malayalam Daily News - https://www.malayalamdailynews.com -

ഗള്‍ഫ് രാജ്യങ്ങളിലുള്ള 23.63 ലക്ഷം മലയാളികള്‍ കേരളത്തിലേയ്ക്കയക്കുന്നത് 72,680 കോടി

 

gulf [1]തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലുള്ള 23.63 ലക്ഷം മലയാളികള്‍ കേരളത്തിലേയ്ക്കയക്കുന്നത് 72,680 കോടി രൂപ. 2011ലേതിനേക്കാള്‍ 46 ശതമാനത്തോളം അധികമാണിതെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ വെളിപ്പെടുത്തുന്നു. 2014 മാര്‍ച്ച് ഒന്നിന് അവസാനിച്ച ഒരു വര്‍ഷത്തെ കണക്കാണിത്.

1996ല്‍ 13,652 കോടിയായിരുന്നു പ്രവാസികള്‍ അയച്ചത്. 2003ലാകട്ടെ ഇത് 18,465 കോടിയായി. 2008ല്‍ 43,288 കോടി രൂപയായും 2011 ല്‍ 49, 695 കോടിയായും ഇത് ഉയര്‍ന്നു.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസിലെ പ്രമുഖ ജനസംഖ്യാ ശാസ്ത്രജ്ഞരായ കെ.സി സഖറിയാസ്, എസ് ഇരുദയരാജന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് 16 വര്‍ഷമായി മൈഗ്രേഷന്‍ സര്‍വേ നടന്നുവരുന്നുണ്ട്.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 ഇരട്ടിയും കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന പണത്തിന്റെ 4.9 ഇരട്ടിയും വരുമിതെന്ന് ഇരുദയരാജന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ സാമ്പത്തിക നിലയും ജനങ്ങളുടെ ജീവിത നിലവാരവും ഉയരാന്‍ ഇത് കാര്യമായി സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]