മയക്കുമരുന്ന് കടത്ത്: അമേരിക്ക പുറത്തിറക്കിയ 22 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

obama-16sept2013വാഷിംഗ്ടണ്‍: ബരാക്‌ ഒബാമ പുറത്തിറക്കിയ അമേരിക്കയെ സാരമായി ബാധിക്കുന്ന തരത്തില്‍ മയക്കുമരുന്ന് നിര്‍മ്മിക്കുകയും കടത്തുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടു.

22 രാജ്യങ്ങളടങ്ങിയ പട്ടികയാണ് അമേരിക്ക പുറത്തിറക്കിയത്. ഇതില്‍ ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബഹമാസ്‌, ബെലിസ്, ബൊളീവിയ, ബര്‍മ, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്സിക്കോ, നിക്കാരഗ്വെ, പനാമ, പെറു, വെനിസ്വെല എന്നീ രാജ്യങ്ങളാണുള്ളത്.

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ബോളിവിയ, ബര്‍മ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ 12 മാസമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ കരാറുകള്‍ നടപ്പിലാക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment