എല്ലാം മംഗളം; ലക്ഷ്യത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

mangal2ജപ്പാനും ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ പരാജയപ്പെട്ടിടത്തു ഇന്ത്യയ്ക്കു വെന്നിക്കൊടി പാറിക്കാനാവുമോ? അതറിയാന്‍ ഇനി വെറും ആറു നാളുകള്‍ മാത്രം. ആദ്യപരിശ്രമത്തില്‍തന്നെ ഇന്ത്യ ലക്ഷ്യം കാണുമെന്നാണ് ഈ നിമിഷവും ശാസ്ത്രലോകം പറയുന്നത്. ഇതുവരെ എല്ലാം കണക്കൂകൂട്ടലുകള്‍ അനുസരിച്ചുതന്നെ. ഇനിയും അങ്ങനെതന്നെയാവുമെന്നും ഇസ്രോ അധികൃതര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം യാഥാര്‍ഥ്യമായാല്‍ 24 നു രാവിലെ 7.30 ന് ഇന്ത്യയുടെ യശസ് സൗരയൂഥത്തോളം ഉയരും. ശാസ്ത്രരംഗത്തെ അത്യപൂര്‍വമായ നേട്ടത്തിന്‍റെ പടിവലാതിലിലെത്തി നില്‍ക്കുകയാണു ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇസ്രോയും ചൊവ്വ ദൗത്യമായ മംഗല്‍യാനും. മംഗല്‍യാന്‍ വിജയകരമെങ്കില്‍ ആദ്യ ശ്രമത്തില്‍ വിജയച്ചിച്ച ഏകരാജ്യവും, ചെവ്വ പര്യവേക്ഷണം നടത്തിയ നാലാമത്തെ രാജ്യം എന്ന സ്ഥാനവും ഇന്ത്യക്കു ലഭിക്കും. ഇതു കൂടാതെ ചൊവ്വ കീഴടക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവും ഇന്ത്യയാകും. ജപ്പാനും ചൈനയും ചൊവ്വാ ദൗത്യത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതുവരെ ചൊവ്വയിലേക്കു 51 പര്യവേക്ഷണങ്ങള്‍ നടന്നതില്‍ 21 എണ്ണം മാത്രമാണു വിജയം കൈവരിച്ചിട്ടുള്ളത്. മംഗല്‍യാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ബജറ്റ്-ഉപഗ്രഹവിക്ഷേപണം നടത്താന്‍ ശേഷിയുള്ള രാജ്യമെന്ന നിലയില്‍ ബഹിരാകാശരംഗത്തു ഇന്ത്യയുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്കും നേട്ടമുണ്ടാകും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പര്യവേക്ഷണ പേടകം മാവന്‍ സെപ്റ്റംബര്‍ 21നു ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഇന്ത്യയുടെ മംഗള്‍യാനിനു 460 കോടി രൂപ ചെലവു വരുമ്പോള്‍ അതിന്‍റെ പത്തിരട്ടി ചെലവിലാണു മാവന്‍ നിര്‍മിച്ചിരിക്കുന്നത്.

മംഗല്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ ഇനി ആറു നാള്‍ ശേഷിക്കുന്നു. സെപ്റ്റംബര്‍ 24നു രാവിലെ എഴരയോടെയാണു മംഗല്‍യാന്‍ എന്നറിയപ്പെടുന്ന മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക. മാഴ്സ് ക്യാപ്ചര്‍ എന്നാണു ഭ്രമണപഥത്തിലേക്കു പ്രവേശിക്കുന്നതിനു പറയുന്നത്. മാഴ്സ് ഓര്‍ബിറ്റ് ഇന്‍സേഴ്ഷന്‍ എന്നു പേരിട്ടിരിക്കുന്ന സങ്കീര്‍ണമായ പ്രക്രിയകളിലൂടെയാണു പേടകത്തെ ഭ്രമ ണപഥത്തിലെത്തിക്കുക. ഇതി നു മുന്നോടിയായി ഇനി വരു ന്ന ദിവസങ്ങളി ല്‍ പേടകത്തെ നിയന്ത്രിക്കാനുള്ള കമാന്‍റു കള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞു. പേടകത്തിന്‍റെ ഗതി നിയന്ത്രിക്കാനും ഭ്രമണപഥത്തില്‍ പ്രവേശിക്കാനും ഇനി പേടകത്തിലുറപ്പിച്ചിരിക്കുന്ന ലിക്വിഡ് അപോജി മോട്ടോര്‍(ലാം) പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. മാഴ്സ് ഓര്‍ബിറ്റ് ഇന്‍സേഴ്ഷനു 41 മണിക്കൂര്‍ മുന്നേയാണു ലാം പ്രവര്‍ത്തനക്ഷമമാണോ എന്നു പരീക്ഷിക്കുക. 98 ശതമാനം ദൂരവും പൂര്‍ത്തിയാക്കിയ ദൗത്യത്തിനു നിര്‍ണായകമാണ് സെപ്റ്റംബര്‍ 22നു ലാം പ്രവര്‍ത്തിക്കുക എന്നത്. ഉച്ചയ്ക്കു രണ്ടരയോടെ നാലു സെക്കന്‍റ് നേരം ഇന്ധനം ജ്വലിപ്പിച്ചാണു മോട്ടോറിന്‍റെ പ്രവര്‍ത്തനം പഠിക്കുക.

സെപ്റ്റംബര്‍ 24നു പുലര്‍ച്ചെ നാലു മണിയോടെ തന്നെ മുന്നൂറു ദിവസത്തിനു ശേഷം വീണ്ടും ലാം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മാഴ്സ് ഓര്‍ബിറ്റ് ഇന്‍സേഴ്ഷനുള്ള നടപടികള്‍ ആരംഭിക്കും. 7.17ഓടെ ലിക്വിഡ് എന്‍ജിന്‍ ജ്വലിപ്പിച്ചു തുടങ്ങും. 24 മിനിറ്റോളം ഇന്ധനം ജ്വലിപ്പിക്കും. പേടകത്തിന്‍റെ വേഗത സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ എന്നതില്‍ നിന്നു സെക്കന്‍ഡില്‍ 1.11 കിലോമീറ്റര്‍ എന്നതിലേക്കു കുറയ്ക്കുകയാണു മോട്ടോറിന്‍റെ കടമ. ഇതിനായില്ലെങ്കില്‍ പേടകം ചൊവ്വയിലേക്ക് ഇടിച്ചിറങ്ങുകയോ, നിയന്ത്രണം വിട്ടു മറയുകയോ ചെയ്യും. ലാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതേ ജോലി ചെയ്യാനായി എട്ടു ത്രസ്റ്ററുകളും പേടകത്തിലുണ്ട്.

2013 നവംബര്‍ അഞ്ചിനാണു പിഎസ്എല്‍വി സി25 ഉപയോഗിച്ചു മംഗല്‍യാനിനെ ശ്രീഹരിക്കോട്ടയില്‍ നിന്നു വിക്ഷേപിക്കുന്നത്. ആറു തവണ ലാം(മോട്ടോര്‍) പ്രവര്‍ത്തിപ്പിച്ച ശേഷം ഡിസംബര്‍ നാലിനാണു മംഗല്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ടത്. മംഗല്‍യാനിന്‍റെ ഭാവി ശാസ്ത്രലോകമാകെ ഉറ്റുനോക്കുകയാണ്.
ആകെ പതിനഞ്ചു കിലോഗ്രാ തൂക്കം വരുന്ന അഞ്ചു ഉപകരണങ്ങളാണു മംഗല്‍യാനില്‍ പേലോഡായി ഉള്ളത്. മാഴ്സ് കളര്‍ ക്യാമറ, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ്, ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍ എന്നിങ്ങനെ ഉള്ള ഉപകരണങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തിന്‍റെ വിവരങ്ങളെടുക്കാനും, ജീവന്‍റെ സാന്നിധ്യം കണ്ടെത്താനും ഓക്കെയാണു ഉപയോഗിക്കുന്നത്. ചൊവ്വ ഗ്രഹത്തില്‍ നിന്നു ജലസാന്നിധ്യം എങ്ങനെ നഷ്ടമായി എന്നു പരിശോധിക്കുന്നതിനാണു ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍ ഉപയോഗിക്കുന്നത്. ഇതു തന്നെയാണു യുഎസിന്‍റെ മാവന്‍ പേടകത്തിന്‍റെയും പ്രധാന ലക്ഷ്യം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment