ചരക്ക്-യാത്രാ വാഹനങ്ങളില്‍ ജി.പി.എസ്. വരുന്നു

 

busആലപ്പുഴ: സംസ്ഥാനത്ത് വാടകയ്ക്ക് ഓടുന്ന ചരക്ക് യാത്രാവാഹനങ്ങളില്‍ ജി.പി.എസ്.(ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) വരുന്നു. ഇതോടെ ഒരു വാഹനത്തിന്റെ യാത്രവിവരങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിവരം മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും അറിയുവാന്‍ സാധിക്കും.

മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.ഓട്ടോറിക്ഷകള്‍, ലോറികള്‍, സ്വകാര്യബസ്സുകള്‍ തുടങ്ങിയ എല്ലാ ടാക്‌സി വാഹനങ്ങളിലും ജി.പി.എസ്. സംവിധാനം വരും. വാഹനാപകടങ്ങള്‍ കുറയ്ക്കുക, വാഹനങ്ങള്‍ ഏങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് പൂര്‍ണവിവരം ശേഖരിക്കുക, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് ജി.പി.എസ്. സംവിധാനം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.

വാഹന ഉടമകള്‍ക്കും വാഹനത്തെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കും. വേഗപ്പൂട്ട് പ്രവര്‍ത്തനം, ബ്രേക്ക് ചെയ്യല്‍, ഇന്ധനത്തിന്റെ അളവ്, എന്നിവ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും മൊബൈല്‍ ഫോണ്‍ വഴി മോട്ടോര്‍ വാഹനവകുപ്പ് വാഹന ഉടമകള്‍ക്ക് കൈമാറും. കോടികളാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ചെലവു വഹിക്കുന്ന വിധത്തെക്കുറിച്ചാണ് ആലോചന നടക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News