കേരളത്തിലെ പ്രവാസി നിക്ഷേപത്തില്‍ 18,124 കോടിയുടെ വര്‍ധന

74398570webmoney-620x461തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി നിക്ഷേപത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 18,124 കോടിയുടെ വര്‍ധന (24 ശതമാനം). ഇതോടെ വാണിജ്യ ബാങ്കുകളിലെ ആകെ പ്രവാസി നിക്ഷേപം 94,097 കോടി രൂപയായി. മൊത്തം നിക്ഷേപവും വര്‍ധിച്ചു. നിക്ഷേപം വര്‍ധിക്കുന്നെങ്കിലും അതിനനുസരിച്ച് വായ്പ വര്‍ധിക്കുന്നില്ല. മുന്‍ഗണനാ മേഖലകളില്‍ ബാങ്കുകള്‍ നല്‍കേണ്ട വായ്പയും ലക്ഷ്യം കണ്ടില്ല. ആദ്യ മൂന്ന് മാസത്തെ വായ്പാ വിതരണത്തില്‍ മുന്‍വര്‍ഷം ഇതേസമയത്ത് ഉണ്ടായതിനെക്കാള്‍ 1180 കോടിയുടെ കുറവ് വന്നു.

2014-15 സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ മൂന്നുമാസങ്ങളില്‍ മാത്രം പ്രവാസി നിക്ഷേപത്തില്‍ 214 കോടിയുടെ വര്‍ധന ഉണ്ടായതായി സംസ്ഥാനതല ബാങ്കഴേ്സ് സമിതിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസി നിക്ഷേപത്തിന്‍െറ 40.29 ശതമാനവും സ്വകാര്യ ബാങ്കുകളിലാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകളില്‍ 36,972 കോടിയുടെയും മറ്റു ദേശസാത്കൃത ബാങ്കുകളില്‍ 18,934 കോടിയുടെയും സ്വകാര്യ ബാങ്കുകളില്‍ 37,911 കോടിയുടെയും പ്രവാസി നിക്ഷേപമാണുള്ളത്. സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) മൊത്തം നിക്ഷേപത്തില്‍ 4273 കോടി രൂപയുടെ വര്‍ധനയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 2,83,928 കോടിയായി. 2013 ജൂണില്‍ ഇത് 2,39,214 കോടിയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 44,714 കോടിയുടെ (18.69 ശതമാനം) വര്‍ധനയാണുണ്ടായത്. സംസ്ഥാനത്തെ ആഭ്യന്തരനിക്ഷേപം ഇക്കാലയളവില്‍ 1,89,831 കോടിയായി. വാണിജ്യബാങ്കുകളുടെ വായ്പാനിക്ഷേപ അനുപാതം 0.84 ശതമാനം കുറഞ്ഞ് 67.82 ശതമാനമായി.

സേവനമേഖലയില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പ കുറഞ്ഞു. മുന്‍ വര്‍ഷം ഇതേസമയത്ത് നല്‍കിയ വായ്പയേക്കാള്‍ 4501 കോടിയുടെ കുറവ് വന്നു. എന്നാല്‍, കാര്‍ഷിക മേഖലയില്‍ മുന്‍വര്‍ഷം ഇതേസമയത്തെക്കാള്‍ 1101 കോടിയും ചെറുകിടമേഖലയില്‍ 1221 കോടിയും അധികം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment