കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂര്‍ സ്വദേശിയായ വീട്ടമ്മയെ മര്‍ദിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ചേരാനല്ലൂര്‍ എസ്.ഐ സാംസണ്, വനിതാ കോണ്‍സ്റ്റബിള്‍മാരായ സുനിത, ശ്രീജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ആഗസ്റ്റ് 23, 24 തീയതികളിലാണ് മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂര്‍ എസ്.ഐയും വനിതാ കോണ്‍സ്റ്റബിള്‍മാരും പരാതിക്കാരുടെ മുന്നിലിട്ട് ചേരാനല്ലൂര്‍ കപ്പേള തുണ്ടിപ്പറമ്പില്‍ ലീബാ രതീഷി (29)നെ മര്‍ദിച്ചത്. ലീബ ജോലി ചെയ്യന്ന വീട്ടില്‍ നിന്ന് സ്വര്‍ണം കാണാനില്ലന്ന് വീട്ടുകാര്‍ നല്കിയ പരാതിയിലായിരുന്നു മര്‍ദനം. മര്‍ദനം മൂലം നട്ടെല്ലിന് പൊട്ടലുണ്ടായ ലീബാ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമൃത ആശുപത്രിയില്‍ ഡോക്ടറായ വീട്ടുടമയുടെ പരാതിയനുസരിച്ച് എത്തിയ പൊലീസ്, മുകള്‍നിലയില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന ലീബയെ താഴെ ഹാളില്‍ വിളിച്ചു വരുത്തിയാണ് മര്‍ദിച്ചത്. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രണ്ട് ദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. കണ്ണില്‍ മുളകുപൊടിയിട്ട് വിലങ്ങുവെച്ചാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news