ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മയെ ഇന്ത്യന്‍ അംബാസിഡറായി പ്രസിഡന്റ് ഒബാമ നിയമിച്ചു

richard-vermaവാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്ക സന്ദര്‍ശിക്കുന്നതിന് പത്തു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മയെ ഇന്ത്യന്‍ അംബാസിഡന്‍ ആയി പ്രസിഡന്റ് ബറാക്ക് ഒബാമ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 18 വ്യാഴാഴ്ചയാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം പുറത്തു വന്നത്.

ഇന്ത്യന്‍ അംബാസിഡന്‍ ആയിരിക്കെ രാജി വെച്ച നാന്‍സി പവ്വലിന് പകരമാണ് രാഹുലിന്റെ നിയമനം ഇന്ത്യന്‍ ഡിപ്ലോമാറ്റ് ദേവയാനിയുമായിയുണ്ടായ സംഭവവികാസത്തെ തുടര്‍ന്നാണ് നാന്‍സി അംബാസിഡര്‍ പദവിയില്‍ നിന്നും ഈ വര്‍ഷാരംഭത്തില്‍ ഒഴിവായത്.

ഒബാമയുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് രാഹുല്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. അമേരിക്കന്‍ അംബാസിഡറായി നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രാഹുല്‍ വര്‍മ്മ.

ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്റിറില്‍ നിന്നും എല്‍. എല്‍.എം ബിരുദം നേടിയ വര്‍മ്മ 1994 മുതല്‍ 98വരെ യു.എസ് എയര്‍ഫോഴ്‌സ് കമാഡന്റായി ജോലി ചെയ്തിരുന്നു. ഹിലാരി ക്ലിന്റനുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ലജിസ്ലേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായി 2009-2011 കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസിന്റെ പ്രഖ്യാപനം വന്നുവെങ്കിലും രാഹുലിന്റെ നിയമനത്തിനംഗീകാരം ലഭിക്കണമെങ്കില്‍ നവംബര്‍ 4ന് നടക്കുന്ന ഇലക്ഷന്‍ വരെ കാത്തിരിക്കേണ്ടി വരും.

ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് രാഹുല്‍ വര്‍മ്മയുടെ നിയമനം.

Print Friendly, PDF & Email

Related News

Leave a Comment