മരണശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയ തിമത്തികോളിന്റെ പ്രതിമ അനാച്ഛാദം ചെയ്തു

rick perryലബക്ക്: ടെക്സസ് ടെക്ക് വിദ്യാത്ഥിയായിരുന്ന മിഷേല്‍ മല്ലിന്‍ എന്ന ഇരുപതുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്സില്‍ പ്രതിയാക്കപ്പെട്ട് 13 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനു ശേഷം ഹ്യദയ സംബന്ധമായ അസുഖം മൂലം മരണമടഞ്ഞ തിമത്തികോളിന്റെ പ്രതിമ ടെക്സസ് ഗവര്‍ണര്‍ റിക്ക്‌പെറി സെപ്റ്റംബര്‍ 17 ബുധനാഴ്ച യൂണിവേഴ്‌സിറ്റി അവന്യൂവിലുളള തിരക്കേറിയ 19 സ്ട്രീറ്റില്‍ അനാച്ഛാദനം ചെയ്തു.

1985ലാണ് സംഭവം. ബലാല്‍സംഗം ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനി ചൂണ്ടികാണിച്ചതനുസരിച്ചാണ് തിമത്തികോളിനെ പ്രതിയാക്കിയത്. ഈ സംഭവത്തില്‍ താന്‍ തികച്ചും നിരപരാധിയാണെന്നുളള വാദം വനരോദനമായി മാറി. 1986-ല്‍ 25 വര്‍ഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട തിമത്തി 1999-ല്‍ ജയിലില്‍ വെച്ച് മരണമടഞ്ഞു.

ഇതിനിടയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു കേസ്സിലെ പ്രതി താനാണ് മിഷേലിനെ പീഡിപ്പിച്ചതെന്നും, തിമത്തിയെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടു അധികാരികള്‍ക്ക് കത്തെഴുതി.

തിമത്തിയുടെ മരണം കഴിഞ്ഞ് പത്ത് വര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ പ്രതിയുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിച്ച കോടതി തിമത്തി കുറ്റക്കാരനല്ലെന്ന് വിധിച്ചു. തുടര്‍ന്ന് ടെക്സസ്സ് ഗവര്‍ണര്‍ റില്‍പെറി തിമത്തിക്ക് മാപ്പു നല്‍കുകയായിരുന്നു.

മരണം വരെ തന്റെ നിരപരാധിത്വം തെളിക്കുന്നതിന് പോരാടിയ തിമത്തിയുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഇങ്ങനെ ഒരു പ്രതിമ സ്ഥാപിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ഇതു പോലുളെളാരു സംഭവം ടെക്സസില്‍ ആദ്യമാണ്. മകന്റെ പ്രതിമ സ്ഥാപിക്കുന്നതു കാണുന്നതിനുളള ഭാഗ്യം മാതാവിനുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവര്‍ മരണമടഞ്ഞു.

പ്രതിമ അനാച്ഛാദന ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് പുറമെ, റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ഗ്രേയ്ഗ് ഏമ്പെട്ട്, വെന്‍ഡി ഡേവിഡ്, ലഫ് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ഡാന്‍ പാട്രിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. 2009-ല്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ച നിയമമനുസരിച്ച് നിരപരാധികളെ ജയിലിലടച്ചാല്‍ ഒരോ വര്‍ഷത്തേക്കും 80,000 ഡോളര്‍ നല്‍കണമെന്ന് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

cole

cloe222

statue

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment