Flash News

ഏഷ്യന്‍ ഗെയിംസിനു തിരിതെളിഞ്ഞു

September 19, 2014 , സ്വന്തം ലേഖകന്‍

asian gamesഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യന്‍ ഗെയിംസിനു ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ തിരിതെളിഞ്ഞു.

ഇഞ്ചിയോണ്‍ നഗരത്തിലെ പ്രധാന സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബനധിച്ച പങ്കെടുക്കുന്ന താരങ്ങളുടെയും ടീം ഒഫിഷ്യലുകളുടെയും മാര്‍ച്ച് പാസ്റ്റ് നടന്നു. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചത്.

120 കോടി ജനങ്ങള്‍ക്ക് ഇനി ഒരു സ്വപ്നം മാത്രം… ഇഞ്ചിയോണിലെ വിക്റ്ററി സ്റ്റാന്‍ഡില്‍ ഇന്ത്യന്‍ താരങ്ങള്‍ തലഉയര്‍ത്തി നില്‍ക്കുമ്പോള്‍ അകലെ ഉയര്‍ന്നു കേള്‍ക്കുന്ന ദേശീയ ഗാനത്തിനൊപ്പം ത്രിവര്‍ണ പതാക പാറിപ്പറക്കുന്നത്. അതെ, കണ്ണിമ ചിമ്മാതെ ഇനി കാത്തിരിക്കാം നമ്മുടെ താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും പുതു ദൂരവും കീഴടക്കുന്നതിന് സാക്ഷികളാകാന്‍.

ചടങ്ങിനോടനുബന്ധിച്ച് കൊറിയന്‍ പാരമ്പര്യം വെളിവാക്കുന്ന കലാപരിപാടികള്‍ അരങ്ങേറി. ഏവര്‍ക്കും അദ്ഭുതം വിടര്‍ത്തി കരിമരുന്ന് പ്രകടനങ്ങളും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. വെള്ളിയാഴ്ച മത്സരങ്ങള്‍ ഒന്നുമില്ല. ശനിയാഴ്ച മാത്രമേ മത്സരങ്ങള്‍ ആരംഭിക്കു.

45 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം കായികതാരങ്ങളാണ് ഇഞ്ചിയോണില്‍ പുതിയ ദൂരവും ഉയരവും വേഗവും തേടുന്നത്. 36 ഇനങ്ങളിലാണ് മത്സരങ്ങള്‍ ഒക്ടോബര്‍ നാലിന് സമാപിക്കും. ദീപശിഖ വ്യാഴാഴ്ച തന്നെ എത്തിച്ചേര്‍ന്നിരുന്നു. ഗന്നം സ്റ്റൈല്‍ പ്രകടനവുമായി ലോകത്തെ അമ്പരപ്പിച്ച സൈ, പിയാനിസ്റ്റ് ലാങ് ലാങ്, കൊറിയന്‍ സംഗീതജ്ഞന്‍ ആന്‍ സുക് സിയോണ്‍ എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ ആകര്‍ഷകങ്ങളായി.

മെഡലിനായുള്ള പോരാട്ടങ്ങള്‍ ശനിയാഴ്ച തുടങ്ങും. 516 കായികതാരങ്ങളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. കഴിഞ്ഞ ഗെയിംസിലെ റെക്കോര്‍ഡ് മെഡല്‍ നേട്ടം തിരുത്തുന്ന പ്രകടനത്തിനാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ മെഡല്‍ പട്ടികയില്‍ ആറാമതായാണ് ഇന്ത്യ കളംവിട്ടത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണകൊറിയയും മൂന്നാമതുള്ള ജപ്പാനും ചൈനയെ മറികടക്കുകയെന്ന ലക്ഷ്യവുമായാകും കളത്തിലിറങ്ങുക. ഏഷ്യന്‍ ഗെയിംസ് ഫ്രീസ്റ്റൈല്‍ നീന്തലില്‍ ആറ് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും അക്കൗണ്ടിലുള്ള ആതിഥേയ താരം പാര്‍ക്ക് തായിവാന്‍ തന്നെയാകും ഇഞ്ചോണിലെയും ശ്രദ്ധാകേന്ദ്രം.

12 തവണ ലോകചാംപ്യഷിപ്പിലും തുടര്‍ച്ചയായ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസിലും 55 കിലോഗ്രാം ഗുസ്തിയില്‍ സ്വര്‍ണം നേടിയ ജപ്പാന്‍റെ പെണ്‍കരുത്ത് സഓരി യോശിദയായിരിക്കും ഗോദയിലെ താരം. ഗ്വാങ്ഷുവില്‍ രണ്ട് സ്വര്‍ണവും ദോഹയില്‍ ഒരു സ്വര്‍ണവും സ്വന്തമാക്കിയ ചൈനീസ് ബാഡ്മിന്‍റണ്‍ താരം ലിന്‍ ഡാന്‍ ഇത്തവണയും എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തും. ദീര്‍ഘദൂര നീന്തലില്‍ ചൈനയുടെ ഉറച്ച സ്വര്‍ണപ്രതീക്ഷയുമായിറങ്ങുന്ന സണ്‍യാങ് ഗ്വാങ്ഷുവിലെ നേട്ടം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.

അടുത്ത ഏഷ്യന്‍ ഗെയിംസ് 2018 -ല്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടക്കും. ഇഞ്ചോണില്‍ ചേര്‍ന്ന ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ എക്സിക്യുട്ടിവ് ബോര്‍ഡാണ് തീരുമാനമെടുത്തത്. 1962 ലെ ഏഷ്യാഡിന് ജക്കാര്‍ത്തയാണ് വേദിയായത്.

ASIAN-N-e1411145926379 (1)

incheon_drummers_140919051835715

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top