Flash News

സ്ഥലം ലഭ്യമാക്കിയാല്‍ എയിംസ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി

September 19, 2014

aimsതിരുവനന്തപുരം: അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 200 ഏക്കര്‍ സ്ഥലവും റോഡ്, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യവും ആണ് എയിംസിന് വേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ കേന്ദ്രസംഘം പരിശോധിച്ചശേഷം രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തീരുമാനം എടുക്കാനാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം നെട്ടുകാല്‍ത്തേരി, കൊച്ചി കളമശേരി, കോഴിക്കോട് കിനാലൂര്‍, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്.

സംസ്ഥാനങ്ങളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. ഇതില്‍ രാഷ്ട്രീയനിറം നോക്കില്ല. ദേശീയ ഹെല്‍ത്ത് അഷുറന്‍സ് മിഷന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണവും പ്രതിരോധ ചികിത്സയും ഉറപ്പാക്കുകയാണ് ഈ ദൗത്യത്തിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. അമ്പത് ജീവന്‍ രക്ഷാ മരുന്നുകളും ഇന്ത്യന്‍ ചികിത്സാ രംഗത്തുള്ള 40 ഓളം മരുന്നുകളും രോഗ നിര്‍ണയവും ഇതിലൂടെ എല്ലാവര്‍ക്കും ഉറപ്പാക്കും.

പ്രാഥമിക ചികിത്സാ രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ ഇന്‍ഷുറന്‍സും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മൂന്നാഴ്ചക്കകം ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിക്കും. തുടര്‍ന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ചേര്‍ന്ന് കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top