മാര്‍ ജോയി ആലപ്പാട്ടിന്റെ മെതാഭിഷേക ചടങ്ങിന്‌ എസ്‌.എം.സി.സി പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ചു

image (4)ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങിന്‌ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) എല്ലാവിധ സഹകരണവും പിന്തുണയും അറിയിച്ചു. ചടങ്ങുകളുടെ വിജയത്തിനായി അമേരിക്കയിലുള്ള വിവിധ സീറോ മലബാര്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ അറിയിക്കുകയുണ്ടായി.

ഷിക്കാഗോ രൂപതാ ആസ്ഥാനത്തുവെച്ച്‌ എസ്‌.എം.സി.സി ഷിക്കാഗോ ചാപ്‌റ്ററിനെ പ്രതിനിധീകരിച്ച്‌ പ്രസിഡന്റ്‌ ജോസഫ്‌ തോട്ടുകണ്ടത്തിലും, എസ്‌.എം.സി.സി നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച്‌ കുര്യാക്കോസ്‌ ചാക്കോയും ഒരു തുക സംഭാവനയായി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്‌ കൈമാറി.

പ്രസ്‌തുത യോഗത്തില്‍ രൂപതാചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി, എസ്‌.എം.സി.സി ഷിക്കാഗോ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി ചേന്നോത്ത്‌, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, ജോയിച്ചന്‍ പുതുക്കുളം എന്നിവര്‍ സന്നിഹിതരായിരുന്നു.

എസ്‌.എം.സി.സി നാഷണല്‍ പ്രസിഡന്റ്‌ സിറിയക്‌ കുര്യന്‍, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി. ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ്‌ എന്നിവര്‍ മെത്രാഭിഷേക ചടങ്ങിന്‌ എല്ലാവിധ ആശംസകളും നേരുകയുണ്ടായി.

image (5)

Print Friendly, PDF & Email

Related News

Leave a Comment