Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

മദ്യനയം ഭേദഗതി ചെയ്യണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട്

September 22, 2014 , സ്വന്തം ലേഖകന്‍

liquor-sale-controversyകൊച്ചി: ടൂറിസത്തിന് അനുയോജ്യമായ രീതിയില്‍ മദ്യനയം ഭേഗതി ചെയ്യണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് (കെ.ടി.എം) ആവശ്യപ്പെട്ടു. ടൂറിസം മേഖലയില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് കെ.ടി.എം. പ്രസിഡന്‍റ് ജോണി എബ്രഹാം ജോര്‍ജ് ആവശ്യപ്പെട്ടു.

ഞായറാഴ്ച മദ്യവിലക്ക് നീക്കണം. മദ്യനയം ടൂറിസം മേഖലക്ക് ദോഷമുണ്ടാക്കരുതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയത്തില്‍ സാമൂഹികവും സാമ്പത്തികവുമായ ഉത്കണ്ഠയുണ്ട്. സാമൂഹിക താല്‍പര്യങ്ങള്‍ക്ക് ടൂറിസം വകുപ്പ് എതിരല്ല-അദ്ദേഹം വ്യക്തമാക്കി. കേരള സര്‍ക്കാറിന്റെ മദ്യനയത്തിന് പല തലങ്ങളുണ്ടെന്നും അന്തിമഘട്ടത്തില്‍ സര്‍ക്കാര്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും കേന്ദ്ര ടൂറിസം അഡീഷനല്‍ സെക്രട്ടറി ഗിരിശങ്കര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

30,000 ബിസിനസ് കൂടിക്കാഴ്ചകള്‍ മേളയില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 40,000 കൂടിക്കാഴ്ചകള്‍ നടന്നുവെന്ന് സംഘാടക അറിയിച്ചു.വിദേശ പ്രതിനിധികളുമായുള്ള 9,000 ബിസിനസ് കൂടിക്കാഴ്ചകളും തദ്ദേശ പ്രതിനിധികളുടെ 31,000 കൂടിക്കാഴ്ചകളും നടന്നു. 255 സെല്ലര്‍ സ്റ്റാളുകളും 241 അന്താരാഷ്ട്ര ബയര്‍മാരും 861 തദ്ദേശ ബയര്‍മാരും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു.

അമേരിക്ക, യു. കെ, ജര്‍മനി, ഫ്രാന്‍സ്, മലേഷ്യ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ എത്തി. ബ്രസീല്‍, അള്‍ജീരിയ, സിംഗപ്പൂര്‍, പോളണ്ട്, റൊമാനിയ, ചെക് റിപ്പബ്ളിക്, എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധികള്‍ ഇതാദ്യമായി പങ്കെടുത്തു. 45 രാജ്യങ്ങളില്‍ നിന്നുള്ള ബയര്‍മാരാണ് ഇത്തവണ പങ്കെടുത്തത്.

ക്ലീന്‍ കേരള ആശയം വിപുലപ്പെടുത്തണമെന്നും ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കണമെന്നും പരമ്പരാഗത കലാകാരന്മാര്‍, കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍ കരകൗശല വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യം ഇതിന് ഉറപ്പാക്കണമെന്നും ട്രാവല്‍ മാര്‍ട്ടില്‍ ആവശ്യമുയര്‍ന്നു.

ഗ്രാമീണ ടൂറിസം ആയിരുന്നു കേരളം ഇത്തവണ ആഗോള പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പുതിയ ആശയങ്ങളില്‍ പ്രധാനം. വേദിയില്‍ ഗ്രാമീണ ജീവിതം ആവിഷ്കരിക്കാന്‍ കഴിഞ്ഞത് വിദേശ പ്രതിനിധികളെ ആകര്‍ഷിക്കാന്‍ സഹായകരമായി. വിവാഹ, മധുവിധു ഡസ്റ്റിനേഷനായി കേരളം മാറിയെന്നും സംഘാടകര്‍ അവകാശപ്പെട്ടു. ടൂറിസം വകുപ്പ് ഇത്തവണ അവതരിപ്പിച്ച 31 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്പൈസ് റൂട്ട് ( പ്രാചീന സുഗന്ധ വഴി) പദ്ധതിക്കും മികച്ച പ്രതികരണമുണ്ടായി. മുസ്രിസ് പദ്ധതിയുടെ പ്രാധാന്യം പ്രതിനിധികളെ ബോധ്യപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top