മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്

1383509538_1383509538_1383509538_a0411dബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ തിങ്കളാഴ്ച സുപ്രധാന ഘട്ടത്തിലേക്ക് കടക്കും. ചൊവ്വയുടെ ആകര്‍ഷണമേഖലയില്‍ പ്രവേശിക്കുന്നതിനൊപ്പം പേടകത്തിന്റെ ദിശതിരുത്തുന്ന നിര്‍ണായക ദിവസം കൂടിയാണ് തിങ്കളാഴ്ച.

ലാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദ്രവ ഇന്ധന എന്‍ജിന്‍ (ലിക്വിഡ് അപോജി മോട്ടോര്‍) പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ഉച്ചക്ക് 2.30ന് നാലു സെക്കന്‍ഡ് നേരത്തേക്കാണ് പേടകത്തിലെ പ്രധാന എന്‍ജിനായ ലാം പ്രവര്‍ത്തിപ്പിക്കുക. ലാം പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ മംഗള്‍യാന്‍ സൗരഭ്രമണപഥത്തില്‍നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിന് നേരെ ദിശ തിരിക്കും. സൗരഭ്രമണപഥത്തില്‍ സെക്കന്‍ഡില്‍ 22.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന മംഗള്‍യാന്റെ വേഗം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മാറാനായി സെക്കന്‍ഡില്‍ 4.4 കിലോമീറ്ററായി കുറക്കും. 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് ലാം എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ മുന്നോടിയായുള്ള ചെറു പരീക്ഷണം കൂടിയാണ് തിങ്കളാഴ്ച.

അതേസമയം, 10 മാസത്തെ ഇടവേളക്കുശേഷമാണ് ലാം പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു ഇതിനു മുമ്പ് ലാം പ്രവര്‍ത്തിപ്പിച്ചത്.

തിങ്കളാഴ്ച പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ളെങ്കില്‍ മംഗള്‍യാന്റെ ഗതിനിര്‍ണയത്തിന് പേടകത്തിലെ എട്ട് ചെറിയ എന്‍ജിനുകള്‍ (ത്രസ്റ്ററുകള്‍) പ്രവര്‍ത്തിപ്പിച്ച് ശ്രമം തുടരും. അതേസമയം, ത്രസ്റ്ററുകളിലെ ഇന്ധനം തീര്‍ന്നാല്‍ പേടകത്തിന്റെ പിന്നീടുള്ള ഗതിയെ ബാധിക്കും.

ഐ.എസ്.ആര്‍.ഒ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ 7.30ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News