Flash News

പലിശക്ക് പണം നല്‍കി കബളിപ്പിച്ച അമ്മയും മകനും പിടിയില്‍

September 23, 2014 , സ്വന്തം ലേഖകന്‍

ഇടുക്കി: പലിശക്ക് പണം നല്‍കി കബളിപ്പിച്ച് മൂന്നു പേരുടെ വീടും സ്ഥലവും തട്ടിയെടുത്ത കേസില്‍ അമ്മയെയും മകനെയും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം ശരവണ ഭവനില്‍ ശരവണകുമാര്‍ (46), അമ്മ മുത്തുനാഗ് എന്നിവരാണ് പിടിയിലായത്. ഉടുമ്പന്‍ചോലയിലെ താമസക്കാരായ ഷണ്‍മുഖം, സുബ്ബരാജ്, മുത്തുപാണ്ടി എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഷണ്‍മുഖത്തിന്‍െറ നാല് സെന്‍റ് സ്ഥലവും വീടും സുബ്ബരാജിന്‍െറ രണ്ട് സെന്‍റ് സ്ഥലവും വീടും മുത്തുപാണ്ടിയുടെ അഞ്ച് സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്തുവെന്നാണ് കേസ്. ഷണ്‍മുഖത്തിന് ആകെയുള്ള നാല് സെന്‍റ് സ്ഥലത്ത് 2009-’10 എസ്.സി ഭവന പദ്ധതിപ്രകാരം പഞ്ചായത്ത് അനുവദിച്ചതാണ് വീട്. പഞ്ചായത്തില്‍നിന്ന് ലഭിച്ച പണം തികയാതെ വന്നപ്പോള്‍ 1,10,000 രൂപ ശരവണ കുമാറില്‍നിന്ന് പലിശക്ക് വാങ്ങി തവണകളായി 90,000 രൂപ തിരികെ നല്‍കി. എന്നാല്‍, വില്ലേജില്‍ കരം അടക്കാന്‍ ചെന്നപ്പോഴാണ് സ്ഥലം മുത്തുനാഗിന്‍െറ പേരിലേക്ക് മാറ്റിയതായി അറിയുന്നത്.

പണം വാങ്ങിയപ്പോള്‍ മുണ്ടിയെരുമയില്‍ വിളിച്ചുവരുത്തി ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചതായും പരാതിയില്‍ പറയുന്നു. സുബ്ബരാജിന് രണ്ട് സെന്‍റ് സ്ഥലമായിരുന്നു. 50,000 രൂപയാണ് വാങ്ങിയത്. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഇവരുടെ സ്ഥലം പണം നല്‍കിയപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തതായാണ് പരാതി. 50,000 രൂപ വാങ്ങിയതിന് 70,000 രൂപ തിരികെ നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top