Flash News

ഇരട്ട പൗരത്വ ബോധവത്ക്കരണം – ജെ.എഫ്.എ. ടെലകോണ്‍ഫറന്‍സ് സെപ്തംബര്‍ 25 ന്

September 23, 2014 , തോമസ് കൂവള്ളൂര്‍

JFA conference3

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്ഥിരമായി താമസിക്കുന്ന ഇന്ത്യക്കാരുടെ ദീര്‍ഘകാല സ്വപ്നമായ ഇരട്ട പൗരത്വം സാക്ഷാത്ക്കാരമാക്കുന്നതിന്റെ ഭാഗമായി ഒരു നാഷണല്‍ ടെലികോണ്‍ഫറന്‍സ് നടത്തുന്നതിന് ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) തീരുമാനിച്ചിരിക്കുന്നു.

indian_passport2011 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇരട്ട പൗരത്വം സംബന്ധിച്ച് ശക്തമായ ഒരു പ്രചാരണം നടക്കുകയുണ്ടായി. വിദേശത്തു ജോലി ചെയ്യുന്ന, വിദേശ പൗരത്വമുള്ള, എല്ലാ ഇന്ത്യാക്കാര്‍ക്കും ഇരട്ട പൗരത്വം നല്‍കണമെന്ന് ശക്തിയായി വാദിച്ച ഒരു വ്യക്തിയാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന, ഇപ്പോഴത്തെ പ്രധാന മന്ത്രിയുമായ ശ്രീ നരേന്ദ്ര മോദി. ബി.ജെ.പി, മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ് എം.പി.മാരും ഈ ആവശ്യം ഉന്നയിച്ച് സംസാരിച്ചു എങ്കിലും, അന്നത്തെ ഭരണ നേതൃത്വം അത് അംഗീകരിക്കാന്‍ തയ്യാറായില്ല.

ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഏറ്റവുമധികം പിന്തുണയ്ക്കുന്ന നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്ന ഈ വേളയില്‍, അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ സഫലീകരിക്കാന്‍ കഴിയാതെ വന്ന ഇരട്ട പൗരത്വത്തിന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹത്തോടുതന്നെ അപേക്ഷിക്കാന്‍ ജെ.എഫ്.എ. പ്രവര്‍ത്തകരും അനുഭാവികളും തീരുമാനിച്ചിരിക്കുകയാണ്.

passport usപ്രധാനമന്ത്രി നരേന്ദ്ര മോദി സമക്ഷം നല്‍കുന്നതിനുവേണ്ടി ഒരു ‘ഐ-പെറ്റീഷനി’ലൂടെ ഒപ്പു ശേഖരണം ആരംഭിച്ചു കഴിഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും, ജനങ്ങളെ ബോധവത്ക്കരണം നടത്തുന്നതിനും വേണ്ടി ജെ.എഫ്.എ.യുടെ നേതൃത്വത്തില്‍ ഒരു നാഷണല്‍ ടെലികോണ്‍ഫറന്‍സ് സെപ്തംബര്‍ 25 വ്യാഴാഴ്ച ന്യൂയോര്‍ക്ക് സമയം രാത്രി 9 മണിക്ക് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹൂസ്റ്റണില്‍ നിന്നും എ.സി. ജോര്‍ജ് മോഡറേറ്ററായിരിക്കും.

ഈ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു. സമയ പരിമിതികള്‍ കണക്കിലെടുത്ത് മോഡറേറ്ററുടെ അനുമതിയോടെ ചോദ്യങ്ങള്‍ പരിമിതപ്പെടുത്തുന്നതായിരിക്കും.

പ്രസ്തുത ടെലികോണ്‍ഫറന്‍സ് വിജയകരമാക്കിത്തീര്‍ക്കുന്നതിന് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

തിയ്യതി: സെപ്തംബര്‍ 25 വ്യാഴം
സമയം: 9:00 PM (EST)
വിളിക്കേണ്ട നമ്പര്‍ : 1-559-726-1300
ആക്സസ് കോഡ്: 771973#

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ 914 409 5772, എ.സി. ജോര്‍ജ് 281 741 9465, എം.കെ. മാത്യൂസ് 914 806 5007, ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് 914 607 7367, ഫിലിപ്പ് മാരേട്ട് – keralavision@live.com, ജോസ് പിന്റോ സ്റ്റീഫന്‍ – josepintostephen@gmail.com, ലിജോ ജോണ്‍ – johnlijony@gmail.com

Please click on this link to sign this petition. http://www.ipetitions.com/petition/dual-citizenship-appeal-from-indian-american


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “ഇരട്ട പൗരത്വ ബോധവത്ക്കരണം – ജെ.എഫ്.എ. ടെലകോണ്‍ഫറന്‍സ് സെപ്തംബര്‍ 25 ന്”

  1. വാസ്തവത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ന്‍ , ജനങ്ങളെ ആകര്‍ഷിക്കാന്‍, ഒരു നല്ല ഭാവനാസമ്പന്നനായ പബ്ലിഷര്‍ ചെയ്യേണ്ടത് ഇത്തരത്തില്‍ കലാപരമായ രീതിയില്‍ അവതരിപ്പിക്കുക ആണ്. മലയാളം ഡെയിലി ന്യൂസിന്റെ പുബ്ലിഷര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഇനിയും ഇതുപോലെ ഭാവനകള്‍ വിരിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

    • My heart felt congrats to Koovalloor and PadanamaKal for raising an issue of global importance. At the same time I appeal to all Indian Americans not to renounce their birthright (Indian Citizenship) for a pot of American porridge but to fight for their dual rights.
      Modi spoke of Vikas Vad and Vistar Vad in Japan. Vistar Vad today is confined not merely to conquering other’s landed or watery property but also human rights of another(birth right of one’s own country’s citizenship) and religious rights (right to one’s own religion in which one is born) hence triple applications: intrusion into another’s land, another’s human rights and another’s religious rights. Promoters of any of these intrusion are to be seen as terrorists par excellence. So PM Modiji should be only too happy to speak and argue for dual citizen ship when he is on American soil
      To demand: “you should renounce your Indian citizenship to get OSI card or US citizenship is cruel exploitation pure and simple most unbecoming for a country that prides itself as the oldest and most ideal democracy. That ideal is propounded and practiced by India which alone spoke of Vasudevakudumbagam. India rose to that stupendous hight of world citizenship long before world democracies were born. Only a country which sees the whole world as its own home can speak of Vasudevakudumbakam or Lokasamasta Sukhino Favantu. Can US and India, world’s oldest and largest democracies rise up to that stupendous hights? That is the moot ? facing both today.

  2. ഇരട്ട പൗരത്വത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാവുന്നവര്‍ ഇവിടെ പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു !

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top