ഫാ.അഗസ്റ്റിന്‍ എസ്‌. കോയിപറമ്പില്‍ കാലിഫോര്‍ണിയയില്‍ നിര്യാതനായി

image (1)കാലിഫോര്‍ണിയ: ആലപ്പുഴ രൂപതാംഗമായ ഫാ.അഗസ്റ്റിന്‍ എസ്‌.കോയിപറമ്പില്‍ (77) കാലിഫോര്‍ണിയയില്‍ നിര്യാതനായി. അര്‍ത്തുങ്കല്‍ കോയില്‍പറമ്പില്‍ പരേതരായ സെബാസ്റ്റ്യന്‍ കുഞ്ഞ്‌- ജോണമ്മദമ്പതികളുടെ മകനാണ്‌.

1964ല്‍ മുബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ആലപ്പുഴ, തുമ്പോളി,ഓമനപ്പുഴ,16-ാംമൈല്‍ (തങ്കി)എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചു. കഴിഞ്ഞ 40 വര്‍ഷമായി കാലിഫോര്‍ണിയായിലെ ലിവര്‍ മോര്‍ സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ചില്‍ സേവനമനുഷ്‌ഠിച്ചുവരുകയായിരുന്നു.

സഹോദരങ്ങള്‍:ലീലാമ്മ സേവ്യര്‍,റീത്താമ്മ ജോസഫ്‌ ആറാട്ടുകുളം,പരേതനായ സേവ്യര്‍.എസ്‌ കോയില്‍പറമ്പില്‍ .

സംസ്‌കാരം കാലിഫോര്‍ണിയ ലിവര്‍ മോര്‍ സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയത്തില്‍ പിന്നീട്‌.

Print Friendly, PDF & Email

Leave a Comment