ലിംകയുടെ ഓണാഘാഷം: ആനന്ദന്‍ നിരവേല്‍ മുഖ്യാതിഥി

anandan niravelന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ഓണാഘോഷത്തില്‍ ഫോമയുടെ 2014-16 ലെ നിയുക്ത പ്രസിഡന്റായ ആനന്ദന്‍ നിരവേല്‍ മുഖ്യാതിഥിയായിരിക്കും. സെപ്‌റ്റംബര്‍ 27-ന്‌ ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ മെറിക്കിലുള്ള ലോംഗ്‌ ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (2350 Merrick Ave, Merrick, N.Y 11556) വെച്ച്‌ നടക്കുന്ന ലിംകയുടെ ഓണാഘത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ റെജി മര്‍ക്കോസ്‌ അറിയിച്ചു.

ബോബന്‍ തോട്ടം, സനീഷ്‌ തറയ്‌ക്കല്‍, ലാലി കളപ്പുരയ്‌ക്കല്‍, ഷേര്‍ലി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമയ കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റിയും, ജയചന്ദ്രന്‍ ആര്‍, സെബാസ്റ്റ്യന്‍ തോമസ്‌, ഈപ്പന്‍ കോട്ടുപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. പ്രോഗ്രാമുകളിലേക്ക്‌ ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മര്‍ക്കോസ്‌ (631 664 1869), ബോബന്‍ തോട്ടം (631 553 6617), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (516 232 4781), സനീഷ്‌ തറയ്‌ക്കല്‍ (201 303 8769).

Print Friendly, PDF & Email

Related News

Leave a Comment