Flash News

മംഗള്‍‌യാന്റെ അണിയറ ശില്പികള്‍

September 24, 2014 , സ്വന്തം ലേഖകന്‍

mangal titleSuccessful Insertion of Mars Orbiter (Mangalyan) into the Mars orbit,ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം വിജയകരമായതിന്‍റെ ആഹ്ലാദത്തിലാണ് രാജ്യം. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയപ്പോള്‍ 300 ദിവസം നീണ്ടു നിന്ന ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞ്രിലേക്ക്…

1. കെ. രാധാകൃഷ്ണന്‍
ഐഎസ്ആര്‍ഒ ചെയര്‍മാനായ കെ.രാധാകൃഷ്ണനായിരുന്നു ചൊവ്വാ ദൗത്യത്തിന്‍റെ പ്രധാന ചുമതല.

2. എം. അണ്ണാദുരൈ
മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍റെ പ്രോഗ്രം ഡയറക്റ്ററാണ് അണ്ണാദുരൈ. മംഗള്‍യാന്‍റെ സാമ്പത്തിക നിയന്ത്രണവും ചൊവ്വാ ദൗത്യത്തിന്‍റെ വിശദപദ്ധതിയും ഇദ്ദേഹത്തിന്‍റെ ചുമതലയായിരുന്നു.

3. എസ്. രാമകൃഷ്ണന്‍
വിക്രംസാരാഭായ് സ്പേസ് സെന്‍റര്‍ ഡയറക്റ്റര്‍. മംഗള്‍യാന്‍ പേടകത്തെ വഹിക്കുന്ന റോക്കറ്റിന്‍റെ ചുമതല.

4. എസ്.കെ. ശിവകുമാര്‍
ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്‍റര്‍ ഡയറക്റ്റര്‍. 1967-ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്ന ശിവകുമാര്‍ ഇന്ത്യയുടെ നിരവധി കൃത്രിമോപഗ്രഹ ദൗത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. മംഗള്‍യാന് ആവശ്യമായ സാറ്റലൈറ്റ് സാങ്കേതിക വിദ്യയുടെ നിര്‍മ്മാണത്തിന് പ്രധാന ഉത്തരവാദിത്വം.

5. പി. കുഞ്ഞികൃഷ്ണന്‍
പിഎസ്എല്‍വി മിഷന്‍ ഡയറക്റ്റര്‍. മംഗള്‍യാനെ വഹിക്കുന്ന റോക്കറ്റ് ദിശതെറ്റാതെ സഞ്ചരിക്കേണ്ടതും സാറ്റലൈറ്റ് കൃത്യസമയത്ത് പ്രവര്‍ത്തിക്കേണ്ടതും അദ്ദേഹത്തിനു കീഴിലുള്ള സംഘത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു.

6. എംസി ദത്തന്‍
ലിക്വഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്‍റെ ഡയറക്റ്റര്‍. എസ്എല്‍വി 3 ദൗത്യത്തിന്‍റെ രൂപകല്‍പ്പനയിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

7. എ.എസ് കിരണ്‍ കുമാര്‍
സാറ്റലൈറ്റ് അപ്ലിക്കേഷന്‍ സെന്‍റര്‍ ഡയറക്റ്റര്‍. മംഗള്‍യാനിലെ മാര്‍സ് കളര്‍ ക്യാമറ, മീഥെയ്ന്‍ സെന്‍സര്‍, തെര്‍മല്‍ ഇമേജിംഗ് സ്പെക്റ്റോമീറ്റര്‍ എന്നിവ നിര്‍മിച്ചത് കിരണ്‍ കുമാറിന് കീഴിലുള്ള സംഘമാണ്.

8. എംവൈഎസ് പ്രസാദ്
സതീഷ് ധവാന്‍ സ്പേസ് സെന്‍റര്‍ ഡ‍യറക്റ്ററും ലോഞ്ച് ഓഥറൈസേഷന്‍ ബോര്‍ഡ് ചെയര്‍മാനും. മംഗള്‍യാന്‍റെ സുരക്ഷയും പൊതു ആസുത്രണവും റോക്കറ്റ് ഭാഗത്തിന്‍റെ ചുമതലയും പ്രസാദിനാണ്.

9. എസ് ആരുണ്‍
മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍റെ പ്രൊജക്റ്റ് ഡയറക്റ്റര്‍. മംഗള്‍യാന്‍ ദൗത്യത്തില്‍ ആശയവിനിമയം തടസപ്പെടാതെ സൂക്ഷിക്കുകയെന്നതായിരുന്നു അരുണിന്‍റെ പ്രധാന ചുമതല.

10. ബി. ജയകുമാര്‍
പിഎസ്എല്‍വിയുടെ അസോസിയേറ്റ് പ്രൊജക്റ്റ് ഡയറക്റ്ററായിരുന്നു. മംഗള്‍യാന്‍റെ റോക്കറ്റിന്‍റെ അവസാന ഘട്ടത്തിലെ പരിശോധനയുടെ ചുമതലക്കാരന്‍.

11. എംഎസ് പനീര്‍ശെല്‍വം
ശ്രീഹരിക്കോട്ടയിലെ റേഞ്ച് ഓപ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍. ഓരോ ഘട്ടവും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തുകയാണ് പനീര്‍ ശെല്‍വത്തിന്‍റെ ചുമതല.

Mangalyaan_new_pic_360_7


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top