Flash News

214 കല്‍ക്കരിപ്പാടം ഖനന ലൈസന്‍സുകള്‍ റദ്ദാക്കി

September 25, 2014 , സ്വന്തം ലേഖകന്‍

coalന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ 214 കല്‍ക്കരിപ്പാടം ഖനന ലൈസന്‍സുകള്‍ കോടതി റദ്ദാക്കി. 1993നും 2010 നുമിടയില്‍ ബിര്‍ള ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളാണ് റദ്ദാക്കിയത്. എന്നാല്‍, ഇതേ കാലയളവില്‍ എന്‍.ടി.പി.സി, സെയില്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച നാല് ലൈസന്‍സുകള്‍ നിലനിര്‍ത്തി.

ലൈസന്‍സ് റദ്ദാക്കപ്പെട്ട കമ്പനികള്‍ ആറു മാസത്തിനകം ഖനനം അവസാനിപ്പിക്കണം. ലൈസന്‍സ് ലഭിച്ചിട്ടും ഇതുവരെ ഖനനം തുടങ്ങിയിട്ടില്ലാത്ത കമ്പനികള്‍ ഖജനാവിനുണ്ടായ വരുമാന നഷ്ടത്തിന് സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കണം. ലൈസന്‍സ് റദ്ദാക്കപ്പെട്ട 214 കല്‍ക്കരിപ്പാടങ്ങളും ആറുമാസത്തിനകം ലേലം നടത്തി പുതിയ കമ്പനികള്‍ക്ക് നല്‍കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top