ഇരട്ട പൗരത്വം പ്രതികരണങ്ങളുമായി ഒരു വീഡിയോ കാമ്പയിന്‍

113

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നും ഭാരതീയരായി തന്നെ ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ടപൗരത്വം ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ വിഷന്‍, പിന്റോ ഗ്ലോബല്‍ മീഡിയ, ലിജോ ജോണ്‍ എന്നിവര്‍ ഒരു ഒപ്പു ശേഖരണത്തിന് തുടക്കം കുറിച്ചു എന്ന് ഏവര്‍ക്കും അറിയാമല്ലോ.

അനേകായിരം ആള്‍ക്കാര്‍ വാര്‍ത്തകള്‍ വായിച്ചുവെങ്കിലും എന്തുകൊണ്ടോ ഇപ്പോഴും 174 ഒപ്പുകള്‍ മാത്രമേ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളു. അതിന്റെ കാരണം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്.

ഒരു കാരണമെന്ന് ഞങ്ങള്‍ കരുതുന്നതിതാണ്. ആ സൈറ്റില്‍ പോകുമ്പോള്‍, ആദ്യം കാണുന്നത് “സംഭാവന” നല്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ്. നിങ്ങള്‍ അത് ഒഴിവാക്കി നേരെ ഒപ്പിടാന്‍ സാധിക്കുന്ന ഓപ്ഷനിലേക്ക് പോകുക. എല്ലാവരുടെയും സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

തോമസ്‌ കൂവള്ളൂരും അദ്ദേഹം നേതൃത്വം നല്കുന്ന “ജസ്റ്റീസ് ഫോര്‍ ഓള്‍” എന്ന മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനം ഞങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് മുന്നോട്ടുവന്നു എന്ന സന്തോഷകരമായ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ സംഘടന നയിക്കുന്ന ടെലികോണ്‍ഫറന്‍സിലും പങ്കെടുക്കാന്‍ മറക്കരുത്. ഒപ്പുശേഖരണത്തെപ്പറ്റിയുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ കാമ്പയിനും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആ കാമ്പയിനില്‍ പങ്കെടുക്കാനും അതിനെക്കുറിച്ച് കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ ഞങ്ങളെ വിളിക്കുക.

ഫിലിപ്പ് മാരേട്ട് – 973 715 4205, ജോസ് പിന്റോ സ്റ്റീഫന്‍ – 201 602 5091, ലിജോ ജോണ്‍ – 516 946 2222.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ സാധിക്കും.

http://www.ipetitions.com/petition/dual-citizenship-appeal-from-indian-american

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment