Flash News

കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍ ശതോത്തര രജതജൂബിലി ആഘോഷിക്കുന്നു

September 26, 2014 , സ്വന്തം ലേഖകന്‍

5329850941_f31f7e5318_zകൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയുടെ ആസ്ഥാന ദേവാലയമായ കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍ ശതോത്തര രജതജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളോടെയാണ് രജതജൂബിലി സംഘടിപ്പിക്കുന്നത്.

വിശുദ്ധ തോമാശ്ലീഹയുടെ പാദസ്പര്‍ശമേറ്റ ദേവാലയത്തിന്‍െറ ചരിത്രവും വര്‍ത്തമാനവും വിളംബരം ചെയ്യുന്ന സെമിനാര്‍, കായികമേള, കലാമേള, യുവജനസംഗമം, 14 ദേവാലയങ്ങളില്‍ തീര്‍ഥാടനം, ദമ്പതീസംഗമം, ഏകസ്ഥരുടെ സംഗമം, മുസ്രിസിന്‍െറ തീരത്ത് സര്‍ക്കാര്‍ പുനര്‍നിര്‍മിച്ച് നല്‍കിയ സെന്‍റ് തോമസ് ദേവാലയം ആശീര്‍വാദം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് 26ന് കൊടുങ്ങല്ലൂര്‍ സെന്‍റ് തോമാസ് ദേവാലയത്തില്‍ നിന്ന് ആശീര്‍വദിച്ച ലോഗോ പ്രയാണം വൈകീട്ട് നാലിന് ആരംഭിക്കും. ഇരുചക്ര വാഹനങ്ങളുടെ ഘോഷയാത്ര കോട്ടപ്പുറത്ത് എത്തുമ്പോള്‍ സെന്‍റ് തോമാസ് കപ്പേളയില്‍ നിന്ന് കായിക താരങ്ങള്‍ ദീപശിഖയുമായി ഒത്തുചേരും. കായിക പ്രകടനം, സ്കേറ്റിങ്, മാര്‍ച്ച് പാസ്റ്റ്, പട്ടുകുടയേന്തിയ വനിതകള്‍ എന്നിവ പ്രയാണത്തെ വര്‍ണാഭമാക്കും. കോട്ടപ്പുറം രൂപതാ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ദീപശിഖയും കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് പാടശേരി ലോഗോയും ഏറ്റുവാങ്ങി പീഠത്തില്‍ സഥാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ വികാരി ജനറല്‍ ഡോ. ഡൊമനിക് പിന്‍ഹിറോ, ഫാ. ജോര്‍ജ് പാടശേരി, ഫാ. ജോബി അഗസ്റ്റിന്‍ പനച്ചിക്കല്‍, ഫാ. ജോസ് മാളിയേക്കല്‍, ജോയ് പണിക്കശേരി, പി.ടി. മാര്‍ട്ടിന്‍, വി.എം. ജോണി, കെ.ജെ. ജൂഡ്സണ്‍, പീറ്റര്‍ കുരിശിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top